രണ്ടത്താണിയിൽ പരിക്കേറ്റയാളുമായി പോയ വാഹനം അപകടത്തിൽപെട്ടു
text_fieldsകോട്ടക്കൽ: അപകടത്തിൽ പരിക്കേറ്റയാളുമായി ആശുപത്രിയിൽ പോയ വാഹനം അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരിക്ക്. ഇവർ സഞ്ചരിച്ച പാൽ വിതരണ വാഹനവും പച്ചക്കറി ലോഡുമായി എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാത രണ്ടത്താണിയിൽ തിങ്കളാഴ്ച രാവിലെ ആറോടെയാണ് അപകടം.
കോട്ടക്കൽ ചിനക്കലിൽ താമസക്കാരനായ തമിഴ്നാട് സ്വദേശി പെരിയസ്വാമി (49), രണ്ടത്താണി സ്വദേശി നല്ലാട്ട് പൊന്നൻ (55), മിനിലോറി ഡ്രൈവർ ഹസൻകുട്ടി (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തനത്താണിക്ക് സമീപം അതിരുമടയിൽ മറ്റൊരു അപകടത്തിൽ പരിക്കേറ്റ പൊന്നു സ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് അപകടം. ജോലിക്ക് പോവുകയായിരുന്നു ഇയാൾ.
പച്ചക്കറി ലോഡുമായി വരുകയായിരുന്ന ലോറി ഇവർ സഞ്ചരിച്ച മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മിനിലോറിയുടെ ഒരു ഭാഗം പൂർണമായും തകർന്നു. നാട്ടുകാരാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന പച്ചക്കറികൾക്കും പാൽപായ്ക്കറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. കാടാമ്പുഴ പൊലീസ് നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.