വാഴയൂരിൽ അപൂർവയിനം പക്ഷികളെ കണ്ടെത്തി
text_fieldsവാഴയൂർ: ജില്ലയിലെ വാഴയൂർ ഹിൽസിൽ അപൂർവയിനം പക്ഷികളെ കണ്ടെത്തി. സാലിം അലി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ബേർഡ് അറ്റ്ലസിന്റെ നേതൃത്വത്തിൽ നടന്ന 'ബേർഡ് റേസ്' പക്ഷി സർവേയിലാണ് കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന വരയൻ പുള്ള്, പൂച്ച മൂങ്ങ, കിന്നരി പ്രാപ്പരുന്ത് എന്നിവയെ വാഴയൂരിലെ ചെങ്കൽക്കുന്നുകളിൽ കണ്ടെത്തിയത്.
പക്ഷിനിരീക്ഷകരായ നജീബ് പുളിക്കൽ, പി.എസ്.എം.ഒ കോളജ് അധ്യാപകൻ പി. കബീറലി, പി.കെ. മുഹമ്മദ് സയീർ എന്നിവരാണ് സർവേ നടത്തിയത്.
ശൈത്യകാല സന്ദർശകനായ കിന്നരി പ്രാപ്പരുന്തിനെ ജില്ലയിൽ ഇതിന് മുമ്പ് അഞ്ച് തവണ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. പക്ഷികൾക്ക് അനുയോജ്യമായ സ്വാഭാവിക ആവാസ വ്യവസ്ഥയാണ് വാഴയൂരിലേത്. മനുഷ്യ സമ്പർക്കം കുറഞ്ഞ, ഇടതൂർന്ന മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ കുന്നിൻ ചരിവുകളും ചെങ്കൽക്കുന്നുകൾക്ക് മുകളിലെ പുൽമേടുകളും പക്ഷികളുടെ ഇഷ്ട താവളമാക്കി വാഴയൂരിനെ മാറ്റിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.