റേഷന്‍ ഡീലേഴ്സ് അസോ. ജില്ല സമ്മേളനം നാളെ നിലമ്പൂരില്‍
text_fieldsമലപ്പുറം: ഇ-പോസ് യന്ത്രം തകരാര്‍ തുടരുന്ന സാഹചര്യത്തില്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ മുടങ്ങാതെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത കിറ്റിന്റെ കമീഷന് വ്യാപാരികള്‍ക്ക് നല്‍കണമെന്ന് കോടതി പറഞ്ഞിട്ടുപോലും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ബുധനാഴ്ച നിലമ്പൂരില്‍ ചേരുന്ന ജില്ല സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
സമ്മേളനം നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കാടമ്പുഴ മൂസ അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് ചേരുന്ന പ്രതിനിധി സമ്മേളനം ശിവദാസന്‍ വേലിക്കാട് ഉദ്ഘാടനം ചെയ്യും. ജില്ല വൈസ് പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിക്കും.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസ, ജില്ല വർക്കിങ് സെക്രട്ടറി പ്രകാശ് പി. മാത്യു, പി.പി. അബ്ദുൽ നാസർ, കെ.വി യൂനുസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.