റേഷന്‍ മസ്റ്ററിങ്: ജില്ലയില്‍ 80.62 ശതമാനം പൂർത്തിയായി
text_fieldsമലപ്പുറം: ജില്ലയില്‍ ഇതുവരെ 80.62 ശതമാനം പേര് റേഷന്‍ മസ്റ്ററിങ് നടത്തിയതായി ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. 20,58,344 അംഗങ്ങളില്‍ 16,59,454 പേര് മസ്റ്ററിങ് നടത്തി. ശേഷിക്കുന്ന 398890 പേര് എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി ക്യാമ്പുകളില്‍ നേരിട്ടെത്തി സൗജന്യമായി മസ്റ്ററിങ് ചെയ്യാം.
വിവിധ താലൂക്കുകളിലുള്ള ക്യാമ്പുകള്‍ ഞായറാഴ്ച മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. മസ്റ്ററിങ്ങില്‍ വിരല്‍ പതിയാത്തവര്‍ക്ക് ഐറിസ് സ്കാനര്‍ ഉപയോഗിച്ച് മസ്റ്ററിങ് നടത്താനുള്ള സൗകര്യം ക്യാമ്പുകളില്‍ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.