Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആവോളം അക്ഷര മധുരം

ആവോളം അക്ഷര മധുരം

text_fields
bookmark_border
ആവോളം അക്ഷര മധുരം
cancel
camera_alt

തി​രൂ​ർ​ക്കാ​ട് എ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിലെ വാ​യ​ന ദി​നാചരണം ഇ.​കെ. അ​ബ്ദു​ൽ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: ഈ ​വ​ര്‍ഷ​ത്തെ വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്കം. ജി​ല്ല ഭ​ര​ണ​കൂ​ടം, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ്, പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്‍, ജി​ല്ല സാ​ക്ഷ​ര​ത മി​ഷ​ൻ, വി​ദ്യാ​രം​ഗം സാ​ഹി​ത്യ വേ​ദി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ക്ഷാ​ച​ര​ണ​ത്തി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം മ​ല​പ്പു​റം ഗ​വ. ഗേ​ള്‍സ് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് നി​ര്‍വ​ഹി​ച്ചു. നി​ര​ന്ത​രം ന​വീ​ക​രി​ച്ച് കൊ​ണ്ടി​രി​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് വാ​യ​ന മ​നു​ഷ്യ​രി​ൽ നി​ർ​വ​ഹി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ സി. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ‍ഡ​യ​റ​ക്ട​ര്‍ കെ.​പി. ര​മേ​ഷ് കു​മാ​ര്‍ വാ​യ​ന ദി​ന സ​ന്ദേ​ശ​നം ന​ല്‍കി. പി.​എം. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ എ. ​ഷ​ഫ്ന വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​കെ.​കെ. ബാ​ല​ച​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​ര്‍ ഐ.​ആ​ര്‍. പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. പ​ക്ഷാ​ച​ര​ണം ജൂ​ലൈ ഏ​ഴി​ന് സ​മാ​പി​ക്കും.

മ​ല​പ്പു​റം: മ​ല​ബാ​റി​ലെ മാ​പ്പി​ള സാ​ഹി​ത്യ​ത്തെ​യും ഭാ​ഷ​യെ​യും ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​നും അ​ട​യാ​ള​പ്പെ​ടു​ത്താ​നു​മാ​യി ഒ​രു പു​രു​ഷാ​യു​സ്സ് മു​ഴു​വ​ൻ നീ​ക്കി വെ​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​ൻ വ​ള്ളി​ക്കു​ന്ന് എ​ന്ന് വാ​യ​ന ദി​നാ​ച​ര​ണ​ത്തി​ൻ​റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ഗ​വ. കോ​ള​ജി​ൽ ന​ട​ന്ന പു​സ്ത​ക ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൈ​നു​ൽ ആ​ബി​ദ് കോ​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള പ​ഠ​ന വി​ഭാ​ഗം മേ​ധാ​വി സി.​ടി. സ​ലാ​ഹു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ങ്ങാ​ടി​പ്പു​റം: നാ​ഷ​ന​ലി​സ്റ്റ് യൂ​ത്ത് കോ​ൺ​ഗ്ര​സ് (എ​സ്) വാ​യ​ന​ദി​നം ആ​ഘോ​ഷി​ച്ചു. എ​ന്തെ​ഴു​ത​ണം, എ​ന്തു​വാ​യി​ക്ക​ണം, എ​ന്തു​പ​ഠി​ക്ക​ണം എ​ന്ന് ഭ​ര​ണ​കൂ​ട​ങ്ങ​ൾ തി​രു​മാ​നി​ച്ച് സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​ക​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും ച​രി​ത്ര വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ച്ച് പു​തു​ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന​തും ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന് സം​ഗ​മം ഓ​ർ​മ​പ്പെ​ടു​ത്തി. അ​ങ്ങാ​ടി​പ്പു​റം ശേ​ഷു​അ​യ്യ​ർ ഹാ​ളി​ൽ വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന സ​ദ​സ്സ് വി. ​പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​സി.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​പി. രാ​മ​നാ​ഥ​ൻ വാ​യ​ന സ​ന്ദേ​ശം ന​ൽ​കി. എ​ൻ.​വൈ.​സി (എ​സ്) ജി​ല്ല പ്ര​സി​ഡ​ൻ​റ് ഷെ​ബി​ൻ തൂ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ദാ​സ്, ആ​യി​ഷ ഭാ​നു കാ​പ്പി​ൽ, കെ.​കെ. സ​ലാം, കെ. ​മ​ധു​സൂ​ധ​ന​ൻ, സി. ​പ്രേ​മ​ദാ​സ​ൻ, പി. ​കു​ട്ട്യാ​മു, സ​ക്ക​റി​യ തോ​ര​പ്പ, ഷാ​ഹു​ൽ ഹ​മീ​ദ് പൂ​പ്പ​ലം, വി.​വി. ഫൈ​സ​ൽ, ബ​ഷീ​ർ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ വാ​യ​ന വാ​രാ​ച​ര​ണ​വും ലി​റ്റ​റ​റി ക്ല​ബും പി.​ടി.​എം ഗ​വ. കോ​ള​ജ് ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ ഡോ. ​സു​ഹൈ​ൽ അ​ബ്ദു​ൾ​റ​ബ്ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പി. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, സം​സ്കൃ​തം, ഹി​ന്ദി വി​ഭാ​ഗ​ങ്ങ​ൾ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. 21 വ​രെ ന​ട​ക്കു​ന്ന പു​സ്ത​ക പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ പി. ​ഹ​രി​ദാ​സ് നി​ർ​വ​ഹി​ച്ചു. കെ. ​കൃ​ഷ്ണ​കു​മാ​ർ, എ​ൻ. മ​ഞ്ജു​ള, എം.​ആ​ർ. ദി​വ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: ക്യാ​പ്റ്റ​ൻ ല​ക്ഷ്മി വ​നി​ത വാ​യ​ന​ശാ​ല​യി​ൽ വാ​യ​ന​പ​ക്ഷാ​ച​ര​ണം എ​ഴു​ത്തു​കാ​ര​ൻ ശി​വ​ൻ സു​ധാ​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ത തോ​ണി​ക്ക​ര​യു​ടെ ‘മൗ​ന​രാ​ഗ​ങ്ങ​ൾ’ പ്ര​ഥ​മ ക​വി​താ​സ​മാ​ഹാ​രം സി​നി​മ സം​വി​ധാ​യ​ക​ൻ മേ​ലാ​റ്റൂ​ർ ര​വി​വ​ർ​മ വി. ​ബാ​ബു​രാ​ജി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

സ്വ​ർ​ണ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് തെ​ക്കീ​ട്ടി​ൽ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ടി.​എ​ൽ.​സി പ്ര​സി​ഡ​ന്റ് ശ​ശി​കു​മാ​ർ, സി.​കെ. സു​നി​ൽ ശൂ​ര​നാ​ട്, പ്ര​ഭ സു​നി​ൽ ശൂ​ര​നാ​ട്, ടി.​കെ. ഉ​ണ്ണി കീ​ഴി​ല്ലം, എം. ​മി​നി, അ​ഭി​നേ​ഷ് തോ​ണി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്റ് എം. ​അ​മ്മി​ണി സ്വാ​ഗ​ത​വും കെ. ​ഉ​ഷ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​ശ്രീ ദേ​വി, എം. ​ശോ​ഭ, എ​ൻ.​എ​സ്. ഇ​ന്ദി​രാ​ദേ​വി, സു​ലോ​ച​നാ സോ​മ​ൻ, ടി.​കെ. ഉ​ണ്ണി, സു​നി​ൽ, പ്ര​ഭ എ​ന്നി​വ​ർ ക​വി​ത ചൊ​ല്ലി.

തി​രൂ​ർ​ക്കാ​ട്: എ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​യ​ന ദി​നാ​ച​ര​ണം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഇ.​കെ. അ​ബ്ദു​ൽ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ലാ​സു​ക​ൾ ത​യാ​റാ​ക്കി​യ കൈ​യെ​ഴു​ത്ത് മാ​ഗ​സി​നു​ക​ൾ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ടി. ​ഉ​സ്മാ​ൻ, വി. ​ലൈ​ല, കെ.​കെ. അ​ബ്ദു​സ​ലാം, സി.​എ​ച്ച്. ജാ​ഫ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൂ​ട്ടി​ല​ങ്ങാ​ടി: വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ഴി​ഞ്ഞി​ൽ എം.​എം.​എ​സ് സ്കൂ​ൾ എ​ൽ.​പി വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​ന റാ​ലി ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ യു. ​മോ​യു ബ​ഷീ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മ​ല​പ്പു​റം: ഹി​ന്ദി സാ​ഹി​ത്യ മ​ഞ്ചി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന ദി​നം ആ​ഘോ​ഷി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ. ​പ​ത്മ​നാ​ഭ വാ​രി​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ രാ​മ​ച്ചം​ക​ണ്ടി സു​ന്ദ​ര്‍ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ണ​ക്കാ​ട്: ഡി.​യു.​എ​ച്ച്.​എ​സ് പാ​ണ​ക്കാ​ട് 2024 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും വാ​യ​ന​ദി​ന​വും സീ​നി​യ​ർ അ​സി. കെ.​എ​സ്. കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. സീ​താ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ലാ​മ​ന്തോ​ൾ: ഗ​വ. ഹൈ​സ്കൂ​ൾ പു​ലാ​മ​ന്തോ​ളി​ൽ വാ​യ​ന​ദി​നാ​ച​ര​ണ​വും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു. ഉ​ദ്ഘാ​ട​നം ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ മ​ണി​ലാ​ൽ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. ‘കു​ന്ന​ത്തു​പ​റ​മ്പി​റ​ങ്ങി വ​രു​ന്ന ഓ​ർ​മ​ക​ൾ’ കൃ​തി​യു​ടെ ര​ച​യി​താ​വാ​യ ഹ​മീ​ദ് ചെ​റൂ​ത്ത് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ ഇ​ബ്രാ​ഹിം കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​സ്റ്റ​ർ, വി​വി​ധ ക്ല​ബ് ക​ൺ​വീ​ന​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക എ​ൻ.​കെ. സു​ജി​ത സ്വാ​ഗ​ത​വും പി.​കെ. ജി​ഷ ന​ന്ദി​യും പ​റ​ഞ്ഞു.

മ​ല​പ്പു​റം: എം.​എ​സ്.​പി.​എ​ച്ച്.​എ​സ്.​എ​സി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന വാ​രാ​ച​ര​ണം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. എം.​എ​സ്.​പി.​എ​ച്ച്.​എ​സ്.​എ​സി​ലെ മു​ൻ അ​ധ്യാ​പ​ക​ൻ ബ​ഷീ​ർ അ​ഹ​മ്മ​ദ് വാ​യ​ന വാ​രാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ര​ച​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്. സീ​ത, വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ ബി​ന്ദു കൊ​ട്ടാ​രം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ട്ടി​ക്കാ​ട്: ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ വാ​യ​ന​വാ​ര​ത്തി​ന്റെ​യും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും ഉ​ദ്ഘാ​ട​നം ചി​ത്ര​കാ​ര​നും കി​ഴ​ക്കു​മ്പു​റം ജി.​എ​ൽ.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​യ സു​ഭാ​ഷ് തോ​ട​യം നി​ർ​വ​ഹി​ച്ചു. ചു​മ​ർ പ​ത്രി​ക പ്ര​കാ​ശ​നം പി.​ടി.​എ പ്ര​സി​ഡ​ൻ​റ് സി. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് പ്ര​കാ​ശ​നം ചെ​യ്തു. അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​ഉ​മ്മ​ർ, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ ടി. ​സു​ജ, എ​സ്.​ആ​ർ.​ജി ക​ൺ​വീ​ന​ർ വി.​പി. രാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reading DayMalappuram
News Summary - Reading Day Celebration Malappuram
Next Story