പരപ്പനങ്ങാടി -നാടുകാണി പാത നവീകരണം; നിർമാണ ഉപകരണങ്ങളും പാഴ്വസ്തുക്കളും മാറ്റി
text_fieldsതിരൂരങ്ങാടി: പരപ്പനങ്ങാടി -നാടുകാണി പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് പാലത്തിങ്ങൽ പാലത്തിന്റെ ഇരുഭാഗങ്ങളിൽ ഉപേക്ഷിച്ച ഊരാളുങ്കൽ കമ്പനിയുടെ പാഴ്വസ്തുക്കളും ടാർ വീപ്പകളും മാറ്റി. പാഴ്വസ്തുക്കൾ കൂട്ടിയിട്ടതിനാൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നതും സാമൂഹിക ദ്രോഹികളുടെ വിളനിലമാവുന്നതും ടാർ വീപ്പകളിൽ വെള്ളം നിറഞ്ഞു സമീപ പ്രദേശത്തെ കൊതുകുശല്യവും ‘മാധ്യമം’റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഊരാളുങ്കൽ റോഡ് നിർമാണ കമ്പനി അവരുടെ ഉപകരണങ്ങൾ കഴിഞ്ഞദിവസം മാറ്റിയത്. ഈ ഭാഗത്തെ സർക്കാർ വക ഭൂമി ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്കും കുട്ടികൾക്കും മറ്റും ഉപകാരപ്രദമാവുന്ന സായാഹ്ന പാർക്കും ഓപൺ ജിംനേഷ്യവും നിർമിക്കണമെന്ന് എ.ഐ.വൈ.എഫ് പള്ളിപ്പടി ടൗൺ യൂനിറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.