പുനരുദ്ധാരണം നടത്തി മാസങ്ങൾ; അരൂര്‍-ആക്കോട് റോഡ് തകര്‍ന്നു
text_fieldsപുളിക്കല്‍: പുനരുദ്ധാരണം നടത്തി ഗതാഗതത്തിനായി തുറന്ന പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍-ആക്കോട് റോഡ് മാസങ്ങള്‍ക്കകം തകര്‍ന്നു. സര്‍ക്കാറിന്റെ പ്രളയ ദുരിതാശ്വാസഫണ്ടില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് ഒരു കി.മീ. ദൂരത്തില്‍ റീ ടാറിങ് നടത്തിയ പാതയില്‍ വലിയ കുഴികൾ രൂപപ്പെട്ടു. ഇതോടെ വാഹനയാത്ര ദുഷ്കരമായി.
വര്‍ഷങ്ങളായി തകര്‍ന്ന പാതയില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ ഇടപെട്ടാണ് ഫണ്ട് ലഭ്യമാക്കിയത്. സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച പാത കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ തകരുകയായിരുന്നു. റോഡിലാകെ രൂപപ്പെട്ട കുഴികളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
അരൂര്‍, പുതിയേടത്തു പറമ്പ്, കണ്ണംവെട്ടിക്കാവ് തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്താനുള്ള വഴികൂടിയാണ് തകര്‍ന്നത്. അരൂര്‍ എ.എം.യു.പി സ്കൂൾ വിദ്യാര്‍ഥികളും ആശ്രയിക്കുന്ന പാതയാണിത്. റോഡിന്റെ തകര്‍ച്ച പ്രദേശത്തെ രോഗികളടക്കമുള്ളവരെയും വലക്കുന്നു. തകര്‍ന്ന പാതയോരത്തുകൂടിയുള്ള കാല്‍നടയും പ്രയാസമാണ്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോണ്ട്രാക്ടറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുള്ള അനാസ്ഥ അന്വേഷണവിധേയമാക്കണമെന്നും ശാസ്ത്രീയ രീതിയില്‍ റോഡ് പുനരുദ്ധാരണം പൂര്‍ത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയത്തില്‍ ജനപ്രതിനിധികള്‍ ഇടപെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.