സീലിങ് അടർന്നുവീഴുന്നു; കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വിശ്രമമുറി അപകടാവസ്ഥയിൽ
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ പരിസരത്തെ കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സീലിങ് ദ്രവിച്ച് വീഴുന്നു. ഡ്രൈവർമാരും കണ്ടക്ടർമാരും രാത്രി കിടന്നുറങ്ങുന്ന മുറികളാണ് (സ്റ്റേ റൂം) അപകടാവസ്ഥയിലായത്. സീലിങ്ങിൽനിന്നും കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്നുവീഴുന്നതിനാൽ പലരും ഇപ്പോഴും നിർത്തിയിട്ട ബസുകളിലാണ് കിടന്നുറങ്ങുന്നത്.
25 മുതൽ 30വരെ ജീവനക്കാർ സ്റ്റേ റൂമുകളിൽ പലപ്പോഴായി ഉണ്ടാവും. ഇവർക്കാവശ്യമായ കട്ടിലുകൾ ഇവിടെയില്ല. പരിസരം കാടുപിടിച്ചുകിടക്കുന്നതിനാൽ ഇഴജന്തുകൾ മുറിയിലേക്ക് കയറിവരുന്നുണ്ട്. പുതിയ ഡിപ്പോ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നുണ്ടെങ്കിലും ജീവനക്കാർക്ക് ഇവിടെ സ്റ്റേ റൂം സൗകര്യം ഉൾകൊള്ളിച്ചിട്ടില്ല.
പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽനിന്നും സ്റ്റേ റൂം മാറ്റണമെന്നാവശ്യപ്പെട്ട് ടി.ഡി.എഫിന്റെ നേതൃത്വത്തിൽ ജീവനക്കാർ കഴിഞ്ഞ ദിവസം യൂനിറ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തിയിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ ഈ മാസം 12ന് യൂനിയൻ നേതാക്കളെ യൂനിറ്റ് ഓഫിസർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.