അന്നം മുട്ടിച്ച് വിലക്കയറ്റം
text_fieldsമലപ്പുറം: ദുരിതകാലത്ത് സർവ മേഖലകളിലെയും വിലക്കയറ്റം ജനജീവിതം ദുരിതത്തിലാക്കുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വിപണിയെ രൂക്ഷമായി ബാധിക്കുന്ന രീതിയിലാണ് വിലക്കയറ്റം എത്തിയിരിക്കുന്നത്. പാചകവാതകം, പെട്രോൾ, ഡീസൽ, പച്ചക്കറി, നിർമാണമേഖല തുടങ്ങി വിവിധ രംഗങ്ങളിലാണ് സാധനങ്ങൾക്ക് വില ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. എങ്ങനെ ജീവിക്കുമെന്ന് ഒരുപിടിയുമില്ലാതെയാണ് സാധാരണക്കാരെൻറ കുടുംബം മുന്നോട്ടു പോകുന്നത്. േകാവിഡ് പശ്ചാത്തലത്തിൽ ഒട്ടുമിക്കമേഖലയിലും വരുമാനത്തിൽ കുറവ് വന്ന സമയത്താണ് വിവിധ ഉൽപന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടായത്. ഇനി ബസ് നിരക്ക് വർധനയും സർക്കാർ പരിഗണനയിലാണ്. ഇതിന് പിറകെ ഒാേട്ടാ - ടാക്സി നിരക്കും വർധിക്കും. എല്ലാ വർധനയും ഇടിത്തീയായി വീഴുന്നത് അന്നന്നത്തെ ജീവിതം തള്ളി നീക്കാൻ പാടുപെടുന്ന മനുഷ്യരുടെ മേലാണ്.
കുത്തനെ കയറി പച്ചക്കറി
തമിഴ്നാട്ടിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴ മലയാളികളുടെ പോക്കറ്റിനെയും സാരമായി ബാധിച്ചിരിക്കുകയാണ്. പ്രളയം പച്ചക്കറി വിലയിലുണ്ടാക്കിയ വർധനവ് ചെറുതല്ല. ഒട്ടുമിക്ക പച്ചക്കറികളുടെയും വില അനുദിനം വർധിക്കുകയാണ്. തക്കാളി വില റോക്കറ്റ് പോലെയാണ് മുകളിലേക്ക് കയറുന്നത്. കുറഞ്ഞ ദിവസങ്ങൾക്കകം 35 ൽ നിന്നും 55-60 രൂപയിലെത്തി നിൽക്കുകയാണ് ചില്ലറവില. ഉള്ളി (45-50), വെണ്ട (80), പയർ (60-70), മുരിങ്ങ (120), കാരറ്റ് (80), ഉരുളക്കിഴങ്ങ് (45), വഴുതനങ്ങ (50), കൈപ്പ (60-70) തുടങ്ങിയ ഇനങ്ങൾക്കെല്ലാം വിലയിൽ വൻ വ്യത്യാസമാണ് വന്നത്. പ്രതികൂലകാലാവസ്ഥയിൽ പച്ചക്കറി വരവ് കുറഞ്ഞതും വിപണിയുടെ ആവശ്യകതയേക്കാൾ ഇത് കുറവായതും തിരിച്ചടിയായി.
പരിധികൾ ലംഘിക്കുന്ന ഇന്ധന, പാചകവാതക വില
കഴിഞ്ഞ കുറെ വർഷങ്ങളായി എല്ലാ മേഖലയിലും വിലക്കയറ്റത്തിന് പ്രധാനകാരണമായി ഉന്നയിക്കുന്നത് ഇന്ധന, പാചകവാതക വിലയിലെ വർധനവാണ്. പ്രതിഷേധം കനത്തതോടെ കേന്ദ്രം ഡീസലിന് പത്തും പെട്രോളിന് അഞ്ച് രൂപയും നികുതി ഇനത്തിൽ കുറവ് വരുത്തിയെങ്കിലും ജനങ്ങൾക്ക് ആശ്വാസകരമായിട്ടില്ല. ഇപ്പോഴും യഥാർഥ വിലയെക്കാൾ അധികം നൽകിയാണ് ഇന്ധനം ലഭിക്കുന്നത്. പാചകവാതകത്തിന് 600 രൂപയായിരുന്നത് ഇപ്പോൾ 900ത്തിന് മുകളിലെത്തി. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിനും സമാനമായി വില കൂടി 2,000 രൂപയിലെത്തി നിൽക്കുകയാണ്. മറ്റുള്ള വിലക്കയറ്റങ്ങൾക്കെല്ലാം കാരണമായി പറയുന്നത് പെേട്രാൾ, ഡീസൽ വില വർധനവാണ്. നികുതി കുറച്ചിട്ടും പെട്രോളിന് 100ന് മുകളിലും ഡീസൽ 92 രൂപയുമാണ് വില. ഇതോടെ ചരക്ക്നീക്കത്തിനും ചെലവേറുന്നു.
പിടിവിട്ട് നിർമാണമേഖല
നിർമാണമേഖലയിലും വിവിധ അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധന പിടിച്ചാൽ കിട്ടാത്തതാണ്. ഇത് വൻകിട നിർമാണത്തെ മുതൽ വീടുകളുടെ ചെറിയ അറ്റകുറ്റപ്പണികളെ വരെ ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ കൽക്കരിക്ഷാമത്തിെൻറ പേരിൽ 500 ന് മുകളിലെത്തിയ സിമൻറ് വില ഇപ്പോഴും താഴ്ന്നിട്ടില്ല. 300 - 330 രൂപയുണ്ടായിരുന്ന സിമൻറ് ഇപ്പോൾ 430 - 460 രൂപയിലെത്തിയിട്ടുണ്ട്. ഒരു കിലോഗ്രാം കമ്പിക്ക് ഇരട്ടിയോളമാണ് വർധന. 37-40 രൂപയുണ്ടായിരുന്നത് ഇപ്പോൾ 70ന് മുകളിലാണ്. പി.വി.സി പൈപ്പുകൾക്ക് ഒരു വർഷത്തിനിടെ 50 ശതമാനം വർധനവുണ്ടായപ്പോൾ ജി.െഎ പൈപ്പുകൾക്ക് 30 ശതമാനമാണ് കൂടിയിരിക്കുന്നത്. കമ്പി, സിമൻറ് വില വർധിച്ചതോടെ അനുബന്ധ ഉൽപന്നങ്ങളുടെയും നിരക്കിൽ സ്വാഭാവികമായി വൻ വർധനവുണ്ടായി. വീട് നിർമാണ പ്രവൃത്തി അടക്കമുള്ളവയുടെ ബജറ്റിനെയാണ് ഇത് ബാധിച്ചിരിക്കുന്നത്.
വില കുറയണം– സിന്ധു, വീട്ടമ്മ, പൊൻമള
പച്ചക്കറി അടക്കം വർധിച്ചിരിക്കുന്ന സാധനങ്ങളുടെ വില കുറയണം. വിലക്കയറ്റം ഞങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പച്ചക്കറികൾക്ക് വില വർധിച്ചതോടെ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറക്കേണ്ടി വന്നു. ഇതിന് അനുസരിച്ച് വീട്ടിലും നിയന്ത്രിക്കേണ്ടി വന്നു. ബജറ്റിൽ ഒതുങ്ങാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കച്ചവടത്തെ ബാധിച്ചു – യാക്കൂബ്, പച്ചക്കറി കച്ചവടം, കോട്ടപ്പടി
കോവിഡിനെ തുടർന്ന് നേരത്തെ തന്നെ വിപണി വളരെ മോശമാണ്. അതിനിടയിലാണ് പച്ചക്കറികൾക്കുണ്ടായ വിലക്കയറ്റം. ഇതോടെ കച്ചവടം വീണ്ടും കുറഞ്ഞിരിക്കുകയാണ്. സാധനങ്ങൾ വാങ്ങുന്നവർ വളരെ കുറച്ച് മാത്രമാണ് വാങ്ങുന്നത്. ഇേതാടെ അതത് ദിവസത്തെ വിൽപനയും കുറഞ്ഞു. കിട്ടുന്നതിനെക്കാൾ കൂടുതൽ ചെലവാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
വിലക്കയറ്റം ശീലമായി– ഫൈസൽ പുതുശ്ശേരി, ഒാേട്ടാഡ്രൈവർ, മലപ്പുറം
ഇപ്പോൾ വിലക്കയറ്റം ശീലമായ അവസ്ഥയാണ്. ഒാേട്ടാറിക്ഷ ഒാടിച്ച് കിട്ടുന്നതിൽ നെല്ലാരു പങ്കും പെട്രോൾ പമ്പിൽ കൊടുക്കേണ്ട അവസ്ഥയാണ്. ഇതിന് പുറമെ മറ്റ് അറ്റകുറ്റപ്പണിയും. വരുമാനത്തിൽ വർധനവില്ലാതായതോടെ വായ്പ തിരിച്ചടവ് എല്ലാം പ്രതിസന്ധിയിലാണ്. എല്ലാ സാധനങ്ങൾക്കും വില കൂടിയിരിക്കുകയാണ്.
കുടുംബ ബജറ്റ് താളം തെറ്റി– നാസർ പാറടി, ബേക്കറി ജീവനക്കാരൻ, കൂട്ടിലങ്ങാടി
എല്ലാ സാധനങ്ങൾക്കും വില വർധിച്ചിരിക്കുകയാണ്. ഏത് മേഖലയിലാണ് വില കൂടാത്തത്. പാചകവാതക വിലയിലുണ്ടായ വർധന കുടുംബ ബജറ്റിനെ ആകെ താളം തെറ്റിച്ചിരിക്കുകയാണ്. ഇതിനോടൊപ്പം പെട്രോൾ വില കൂടിയതും ചെലവുകൾ വർധിക്കാൻ ഇടയാക്കി. സാധാരണക്കാരെൻറ നടുവൊടിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ വിലക്കയറ്റം. ഇതിന് അനുസരിച്ച് വരുമാനത്തിൽ വർധന ഉണ്ടാകുന്നില്ല. കിട്ടുന്നതിൽ നിന്ന് വേണ്ടേ ഇതിനൊക്കെ കൊടുക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.