പുഴയോരം അപകടാവസ്ഥയിൽ; നടപടി വേണമെന്ന് നാട്ടുകാർ
text_fieldsഅരീക്കോട് കോലോത്തുകടവിൽ പുഴയുടെ ഇടിഞ്ഞ കര
അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്ത് പുത്തലം എട്ടാം വാർഡിലെ കോലോത്തുകടവിൽ ചാലിയാർ തീരത്തെ ഇടിഞ്ഞഭാഗങ്ങൾ സംരക്ഷിക്കണമെന്നാവശ്യം ശക്തമാകുന്നു.
വിഷയത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ഇറിഗേഷൻ വകുപ്പ്, മലപ്പുറം ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.
കോലോത്തുകടവിലേക്കുള്ള റോഡിന്റെ അവസാന ഭാഗവും ചാലിയാർ പുഴയുടെ ഇടതുകരയും സമീപത്തെ കൃഷിഭൂമികളും 2018-19 കാലത്തെ പ്രളയത്തിലാണ് ഇടിഞ്ഞ് കുത്തിയൊലിച്ച് പോയത്. പുഴയുടെ പാർശ്വഭാഗങ്ങൾ ഭിത്തികെട്ടി സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി വേണമെന്ന് നാട്ടുകാർ നിവേദനത്തിൽ ആവശ്യപ്പെട്ടു. നടപടിയില്ലെങ്കിൽ കനത്ത മഴയിൽ പുഴവക്കത്തെ മറ്റു ഭാഗങ്ങൾ കൂടി ഇടിയാനും കൃഷിനാശത്തിനും സാധ്യതയുണ്ട്.
വിഷയത്തിൽ ഉടൻ അനുകൂല നടപടി വേണമെന്നാണ് പൊതുജനാവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.