‘ഇതിവിടെനിന്നൊന്ന് കൊണ്ടുപോകുമോ...?’
text_fieldsതേഞ്ഞിപ്പലം: കോഹിനൂർ-പറമ്പിൽപീടിക റോഡിൽ നീരോൽപാലം അങ്ങാടിയിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റോഡ് റോളർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഒരു വർഷം മുമ്പ് നിരോൽപാലത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ടാറിങ് ജോലിക്ക് കൊണ്ടുവന്നതായിരുന്നു റോഡ് റോളർ.
കഴിഞ്ഞ ഡിസംബറിൽ നീരോൽപാലത്തെ പൊതുപ്രവർത്തകർ പി.ഡബ്ല്യു.ഡിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തിരൂരങ്ങാടി ആർ.ടി.ഒക്കും തേഞ്ഞിപ്പലം പൊലീസിലും ഉടമസ്ഥനെ കണ്ടെത്താനും കത്ത് നൽകുകയും ചെയ്തു. എന്നാൽ ഇതുവരെ അതിന് മറുപടി കിട്ടിയില്ലെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ പറയുന്നത്. വിദ്യാർഥികളടക്കം കാൽനടയാത്രക്കാർക്കും വലിയ വാഹനങ്ങൾക്കും പ്രയാസകരമായ രീതിയിൽ നിർത്തിയിട്ട റോഡ് റോളർ അവിടെനിന്ന് നീക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.