'വാഹനാപകട നിവാരണത്തിന്ബോധവത്കരണമാവശ്യം'
text_fieldsകല്പകഞ്ചേരി: വാഹനാപകടങ്ങള്‍ കുറക്കാനും ഇല്ലാതാക്കാനുമുള്ള ഒറ്റമൂലി തുടര്‍ച്ചയായുള്ള ബോധവത്കരണമാണെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം. റോഡ് സുരക്ഷ വര്‍ഷാചരണ ഭാഗമായി റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് പുത്തനത്താണിയില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റാഫ് സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു അധ്യക്ഷത വഹിച്ചു. മാധ്യമ അവാര്‍ഡ് ജേതാവ് ബാബു എടയൂര്‍, ഡോക്യുമെൻററി ചിത്ര സംവിധായകന് എ.കെ. ജയന്, മാതൃക ഡ്രൈവര്‍മാരായ സുരേഷ്, അസൈനാര്‍, സമദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കുടുംബശ്രീ മിഷന് ജില്ല കോഓഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്പിന്നിങ് മില്‍ ചെയര്മാന് പാലോളി അബ്ദുറഹിമാന്, ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ജാസര്‍, മെംബര്‍ എം.കെ. സക്കരിയ്യ, കൽപകഞ്ചേരി സി.ഐ എം.ബി. റിയാസ് രാജ, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ മുനീബ് അമ്പാളി, ടി. പ്രൊബിന്, പി.കെ.എം. ഉസൈന്ബായി, ശരീഫ് വരിക്കോടന്‍, എം.ടി. തെയ്യാല, വിജയന് കൊളത്തായി, നൗഷാദ് മാമ്പ്ര, സി.എ. അലവിക്കുട്ടി ഹാജി, സാബിറ ചേളാരി, കെപി. സമീറ, ടി. സുജാത, ശാന്തകുമാരി, കെസി. വേണുഗോപാല്‍, ടി.പി. അബ്ദുല്‍ സലാം, കോട്ടയില്‍ കുഞ്ഞമ്മു തുടങ്ങിയവര്‍ സംസാരിച്ചു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി വി.കെ. പൗലോസ് റോഡ് സുരക്ഷ ക്ലാസെടുത്തു. പി. അബ്ദുല്‍ ആരിഫ് സ്വാഗതവും അരുണ്‍ വാരിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.