ജില്ല അതിർത്തിയിലെ വഴികൾ അടച്ചുകെട്ടി അടിയന്തര യാത്രകൾക്ക് കടിഞ്ഞാൺ
text_fieldsചങ്ങരംകുളം: ലോക്ഡൗണിെൻറ ഭാഗമായി റോഡുകൾ പൂർണമായി അടച്ചുകെട്ടുന്നത് അടിയന്തര യാത്രകൾക്ക് ദുരിതമാകുന്നു. വലിയ കഴുങ്ങുകളും മുളകളും മരങ്ങളും ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിയാത്ത വിധമാണ് പലയിടത്തും റോഡ് അടക്കുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ബാരിക്കേഡുകൾ ഉപയോഗിച്ച് റോഡ് അടക്കുകയും പൊലീസുകാരെ നിർത്തി ജനങ്ങളുടെ അത്യാവശ്യങ്ങൾക്ക് നീക്കം ചെയ്യുകയും ചെയ്തിരുന്നത് ഏറെ സഹായകമായിരുന്നു.
പല ഭാഗങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള വഴികളും ഇത്തരത്തിൽ അടച്ചിരിക്കുകയാണ്. വെള്ളിയാഴ്ച കാളാച്ചാലിൽ നിന്നും അത്യാസന്ന നിലയിലുള്ള രോഗിയുമായി കാറിൽ ആശുപത്രിയിലേക്ക് പോകുന്നതിനും ശനിയാഴ്ച ഇവർ മരിച്ച ശേഷം ആംബുലൻസിൽ തിരിച്ചുവരുന്നതിനും വഴി അടച്ചത് തടസ്സമായി.
പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതിനും ഇത് തടസ്സമാണ്. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ല അതിർത്തി ആയതിനാൽ സമീപപ്രദേശത്തെ ആശുപത്രികളെ ആശ്രയിക്കുന്നവർക്കും എറെ ദുരിതത്തിലാണ്. ഈ സ്ഥലങ്ങളിലെല്ലാം പൊലീസ് കാവലിൽ പരിശോധന നടത്തി കടത്തിവിടാൻ ആവശ്യമായ ബാരിക്കേഡ് സ്ഥാപിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.