ഷിരൂരിൽനിന്ന് സൈക്കിളിൽ ശബരിമല യാത്ര; ചേളാരിയിൽ സൗഹൃദം പങ്കിട്ട് പ്രമോദും മണി രാജും
text_fieldsതേഞ്ഞിപ്പലം: കർണാടകയിലെ ഷിരൂരിൽനിന്നും സൈക്കിളിൽ അയ്യപ്പ ഭക്തരായ പ്രമോദിന്റെയും മണി രാജിന്റെയും ശബരിമല തീർഥയാത്ര. മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ അർജ്ജുന്റെ ജീവൻ പൊലിഞ്ഞ ഷിരൂരിലുള്ള ക്ഷേത്രത്തിൽനിന്നാണ് ഇരുവരും ശബരിമല ദർശനത്തിനായി പുറപ്പെട്ടത്.
11 ദിവസത്തിനുള്ളിൽ 600 കിലോമീറ്റർ സഞ്ചരിച്ചതായി ഇവർ പറഞ്ഞു. 25 വർഷമായി ശബരിമല ദർശനത്തിന് പതിവായി പോവുന്ന ഇവർ ഈ വർഷം സൈക്കിളിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ചേളാരിയിലെ സ്കൂളിൽ അന്തിയുറങ്ങിയത്. നേരം പുലർന്നപ്പോഴാണ് സ്കൂൾ ഗ്രൗണ്ടിൽ മെക് സെവൻ ഒരുക്കിയ വ്യായാമ പരിശീലനം ശ്രദ്ധയിൽപ്പെട്ടത്. ഏറെനേരം വ്യായാമ രീതികൾ കണ്ടുനിന്നു. പി.എം. മുഹമ്മദലി ബാബു, കെ.കെ. സുധീഷ്, എം.കെ. റസാഖ്, എൻ.എ. ഖാസിം മുനീർ, എം.കെ. അഹമ്മദ് അഫ്സൽ, എം.കെ. ഫൈസൽ, എ.പി. അൻവർ, പി.ടി. അബ്ദുൽ അസീസ്, ടി. അസീം, എം. സനീഷ് തുടങ്ങിയവർ ചേർന്ന് ഇവരെ സ്വീകരിച്ചു. വ്യായാമ പരിശീലനത്തിൽ ആകൃഷ്ടരായ ഇവൾ ഷിരൂരിൽ പരിശീലനം തുടങ്ങാനും ആഗ്രഹം പ്രകടിപ്പിച്ചു. വരാമെന്ന് സംഘാടകർ ഉറപ്പുനൽകിയ ശേഷം ഇരുവരും യാത്ര തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.