കൂലിയില്ല, ഞങ്ങൾ എങ്ങനെ ഓണം ഉണ്ണും സർക്കാറേ?
text_fieldsകുറ്റിപ്പുറം: ആറ് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായി സർക്കാർ ക്ഷേമ സ്ഥാപങ്ങളിലെ ജീവനക്കാർ. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളെ പരിചരിക്കുന്ന മൾട്ടി ടാക്സ് കെയർ പ്രൊവൈഡർമാർ, നഴ്സ്, കൗൺസിലർമാർ എന്നീ തസ്തികയിലെ ദിവസ വേതനക്കാരാണ് ഓണം ഉണ്ണാൻപോലും വകയില്ലാതെ കണ്ണീർക്കയത്തിലായത്.
കഴിഞ്ഞ വർഷം വരെ സാമൂഹികനീതി വകുപ്പിന് കീഴിലും വനിതാശിശുവികസന വകുപ്പിന് കീഴിലുമുള്ള ക്ഷേമ സ്ഥാപനങ്ങളിൽ അന്തേവാസികളുടെ പരിചരണത്തിന് സമൂഹിക സുരക്ഷ മിഷൻ മുഖേന വേതനം നൽകിയാണ് തൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചിരുന്നത്. ഈ വർഷം മുതൽ ശമ്പളം നൽകാൻ പണമില്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവിട്ടിരുന്നു.
പിന്നീട് പ്രതിഷേധത്തെ തുടർന്ന് ജീവനക്കാരുടെ എണ്ണം കുറച്ച് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിലനിർത്തി. എന്നാൽ, ഇതിനു ശേഷവും ജീവനക്കാരെ സർക്കാർ അവഗണിക്കുകയാണെന്നാണ് പരാതി. ഒരു ദിവസം 600 രൂപയാണ് കൂലി. ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതലുള്ള ആറുമാസത്തെ കുടിശ്ശികയാണ് ഇവർക്ക് നൽകാനുള്ളത്. പലർക്കും ക്ഷേമ സ്ഥാപനങ്ങളിലെ മാനേജ്മെൻറ് കമ്മിറ്റി നൽകുന്ന യാത്ര ബത്ത മാത്രമാണ് ഏക ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.