സമസ്ത സുവര്‍ണ ജൂബിലി സമ്മേളനത്തിന് തുടക്കം
text_fieldsമലപ്പുറം: നന്മയുടെ വളര്‍ച്ചക്ക് നിദാനമായത് സത്യസന്ധത നിറഞ്ഞ ജീവിതങ്ങളായിരുന്നെന്നും ഖുര്ആനിെൻറ സ്വാഭാവം ജീവിതത്തിലുടനീളം സ്വാധീനിക്കപ്പെട്ടവര്‍ പ്രചരപ്പിച്ച ആശയങ്ങള്‍ സ്വീകരിക്കാന്‍ എക്കാലത്തും സമൂഹത്തിന് താല്പര്യമാണെന്നും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. 'പൈതൃകമാണ് വിജയം' പ്രമേയത്തില്‍ ഒരുവര്‍ഷം നീണ്ടുനീന്ന സമസ്ത സുവര്‍ണ ജൂബിലി ആഘോഷത്തിെൻറ സമാപന പരിപാടികള്‍ക്ക് തുടക്കം കുറിച്ച് നടന്ന ആമില പരേഡും ഗ്രാന്റ് അസംബ്ലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ് ആമില സന്ദേശം നല്കി. ആമില സംസ്ഥാന കണ്‍വീനര്‍ സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ഉദ്ബോധനം നടത്തി. ആമില ജില്ല റഈസ് ഹസന് സഖാഫി പൂക്കോട്ടൂര്‍ ആമുഖഭാഷണം നടത്തി. മലപ്പുറം കിഴക്കേതല സുന്നി മഹല്‍ പരിസരത്ത് നിന്നംരംഭിച്ച ആമില പരേഡ് മേല്‍മുറി ആലത്തൂര്‍പടി എം.എം.ഇ.ടി കാമ്പസിലെ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ സമാപിച്ചു.
സമാപന ചടങ്ങിൽ ജില്ല സുവര്‍ണ ജൂബിലി ആഘോഷത്തിെൻറ ഉപഹാരമായ 'നമ്മുടെ പൈതൃകം' ഗ്രന്ഥം സാദിഖലി തങ്ങള്‍ നിർമാണ് മുഹമ്മദലി ഹാജിക്ക് നല്കി പ്രകാശനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറാംഗവും മുഖ്യ പത്രാധിപരുമായ മുസ്തഫ ഫൈസി അധ്യക്ഷത വഹിച്ചു. എഡിറ്റര്‍ ടി.എച്ച്. ദാരിമി പുസ്തകത്തെ പരിചയപ്പെടുത്തി. സമ്മേളന ലോഗോ രൂപകല്പന ചെയ്ത സുബൈര്‍ ഫൈസി പാതാക്കരക്ക് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉപഹാര സമര്‍പ്പണം നടത്തി. ഇ. മൊയ്തീന് ഫൈസി പുത്തനഴി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ. റഹ്മാന് ഫൈസി കാവനൂര്‍, യു. ശാഫി ഹാജി ചെമ്മാട്, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഹാജി പി.കെ. മുഹമ്മദ്, ഷാഹുല്‍ ഹമീദ്, എം.കെ. കൊടശ്ശേരി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.എച്ച്. ത്വയ്യിബ് ഫൈസി, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, അരിപ്ര അബ്ദുറഹ്മാന് ഫൈസി, ഹുസൈന് കോയ തങ്ങള്‍ മേല്‍മുറി, പി.എം. അലവി ഹാജി, ഹാശിറലി ശിഹാബ് തങ്ങള്‍, നിയാസലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ സംബന്ധിച്ചു.
ആമില പരേഡിന് സാബിഖലി ശിഹാബ് തങ്ങള്‍, സലീം എടക്കര, സി. അബ്ദുല്ല മൗലവി, ഫരീദ് റഹ്മാനി കാളികാവ്, അക്ബര്‍ മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി. പരേഡിന് മുന്നോടിയായി നടന്ന ആത്മീയ സദസ്സില്‍ ആമില അംഗങ്ങള്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണോദ്ഘാടനം കോഴിക്കോട് ഖാദി പാണക്കാട് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഇശ്ഖ് മജലിസിന് ആമില ജില്ല കണ്‍വീനര്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.