സമസ്തയുടെ ആദര്‍ശം അനര്ഘം –ജിഫ്രി തങ്ങള്‍
text_fieldsമലപ്പുറം: പരിശുദ്ധ ഇസ്ലാമിെൻറ തനിമയാണ് സമസ്ത വിഭാവനം ചെയ്യുന്നതെന്നും സമസ്തയുടെ ആദര്‍ശം അനര്‍ഘവും അമൂല്യവുമാണെന്നും ആദര്‍ശം ആരുടെ മുന്നിലും അടിയറവ് വെക്കേണ്ട ഗതികേട് ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
സുന്നി യുവജന സംഘം ഈസ്റ്റ് ജില്ല കമ്മിറ്റി പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച തസ്ഫിയ്യ ആദര്‍ശ പാഠശാല ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ആദര്‍ശ സമിതി ചെയര്മാന് എം.പി. മുഹമ്മദ് മുസ്ലിയാര് കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി.എം. കുട്ടി സഖാഫി വെള്ളേരി ആമുഖഭാഷണം നടത്തി.
ആദര്‍ശ സമിതി സംസ്ഥാന നിരീക്ഷകന് കെ.എ. റഹ്മാന് ഫൈസി കാവനൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി സലീം എടക്കര, സെക്രട്ടറി ഹസന് സഖാഫി പൂക്കോട്ടൂര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ പെരിമ്പലം, കെ.പി. മുഹമ്മദലി മുസ്ലിയാര് ഇരുമ്പുഴി, മുഹമ്മദ് റഹ്മാനി മഞ്ചേരി, പി.കെ. ലത്തീഫ് ഫൈസി, ഐ.പി. ഉമര്‍ വാഫി കാവനൂര്‍, ആദര്‍ശ പാഠശാല ഡയറക്ടര്‍ എം.ടി. അബൂബക്കര്‍ ദാരിമി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.