ഇശ്ഖിന്റെ പൂമരം -സമീർ ബിൻസി
text_fieldsഏറെ ചർച്ച ചെയ്യപ്പെട്ട സാമൂഹിക വൈവിധ്യമുണ്ടായിട്ടുപോലും ജില്ല ഹാർമോണിയസ് അല്ല എന്നുള്ള ഫാഷിസ്റ്റ് പ്രചാരണങ്ങൾക്ക് മലപ്പുറം ഏറെ വിധേയമായിട്ടുണ്ട്. ഒരു ജനത എന്ന നിലയിൽ ജീവിതാനുഭവം കൊണ്ട് അതു ചെറുത്തുനിന്നുവെന്നാണ് മലപ്പുറത്തെ വ്യത്യസ്തമാക്കുന്നത്. അതോടൊപ്പംതന്നെ മലപ്പുറത്തിന്റെ ബഹുസാംസ്കാരിക തലം അത്രമേൽ ശക്തമായതിനാൽ ഏതു ഭാവി വെല്ലുവിളിക്കളെയും അതിജീവിക്കും.
മലപ്പുറത്തെ കലാപ്രവർത്തന അനുഭവം വ്യക്തിപരമായി നൽകുന്ന പാഠം ഇതാണ്. വ്യത്യസ്തമായ സംഗീതധാരകളെ പ്രതിനിധീകരിക്കുന്ന ശബ്ദ-കേൾവി പാരമ്പര്യങ്ങൾ മലപ്പുറത്തിനുമുണ്ട്. മലപ്പുറത്തെക്കുറിച്ചുള്ള തെറ്റായ കേൾവികൾ നിറയുന്ന ഒരു കാലത്ത് മലപ്പുറത്തിന്റെ കലാ- സംഗീത-ആലാപന - കേൾവി ലോകത്തെ അറിയുന്ന സംഗീത പ്രവർത്തകർക്ക് ധാരാളം ചെയ്യാനുണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് ഇത്തരം ഇടപെടലുകൾ സഹായകരമാവട്ടെ. മാധ്യമം അവതരിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ക്ക് ആശംസകൾ. ഇശ്ഖ്...
സമീർ ബിൻസി (സൂഫി ഗായകൻ,ഗാനരചയിതാവ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.