ജില്ലയുടെ ഫുട്ബാൾ പ്രേമം വിളിച്ചോതി 'ഞമ്മള് റെഡി'
text_fieldsമലപ്പുറം: ജില്ല ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തിന് ആവേശം പകരാൻ 'ഞമ്മള് റെഡി' പ്രമോഷനൽ വിഡിയോയുമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും സന്തോഷ് ട്രോഫി മീഡിയ കമ്മിറ്റിയും. മലപ്പുറത്തിന്‍റെ ഫുട്ബാള്‍ പ്രേമം വിളിച്ചോതുന്നതാണ് 1.31 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ. കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍, മുന്‍ ഫുട്ബാള്‍ താരങ്ങളായ ഐ.എം. വിജയന്‍, യു. ഷറഫലി, ഹബീബ് റഹ്‌മാന്‍, സൂപ്പര്‍ അഷ്റഫ് എന്നിവര്‍ക്കൊപ്പം പുതുതലമുറയിലെ പി.കെ. ബാസിം, കെ. ജിഷാദ് എന്നിവരും വേഷമിടുന്നു.
മലപ്പുറം മങ്ങാട്ടുപുലം, തിരൂർ, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളിലാണ് വിഡിയോ ചിത്രീകരിച്ചത്. ജില്ലയിലെ പ്രായഭേദമന്യേ എല്ലാവരും ഫുട്ബാൾ മത്സരത്തെ വരവേൽക്കാൻ ഒരുങ്ങിയെന്നും വിഡിയോയിൽ പ്രതിപാദിക്കുന്നു. കോഴിക്കോട് ബനാന സ്റ്റോറീസിനുവേണ്ടി സച്ചിന്‍ ദേവാണ് സംവിധാനം ചെയ്തത്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബുവിന്‍റേതാണ് ആശയം. അസി. ഫോട്ടോഗ്രാഫര്‍ പി.കെ. സബീഷാണ് സ്‌ക്രിപ്റ്റും സംവിധാനവും നിര്‍വഹിച്ചത്.
ദേശീയ താരം അനസ് എടത്തൊടിക വിഡിയോ പ്രകാശനം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് എ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ റഷീദ് ബാബു, യു. ഷറഫലി, ജില്ല സ്‌പോര്‍ട്‌സ് സെക്രട്ടറി എച്ച്.പി. അബ്ദുല്‍ മഹ്‌റൂഫ്, പ്രസ് ക്ലബ് പ്രസിഡന്‍റ് ഷംസുദ്ദീന്‍ മുബാറക്, സെക്രട്ടറി കെ.പി.എം. റിയാസ്, ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. സുധീര്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.