Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹയർ സെക്കൻഡറിയിൽ...

ഹയർ സെക്കൻഡറിയിൽ ശനിയാഴ്ച പ്രവൃത്തി ദിനം

text_fields
bookmark_border
ഹയർ സെക്കൻഡറിയിൽ ശനിയാഴ്ച പ്രവൃത്തി ദിനം
cancel

മ​ല​പ്പു​റം: അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ 200 പ്ര​വൃ​ത്തി ദി​നം തി​ക​ക്കാ​ൻ 28 ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള നീ​ക്കം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ അ​നാ​വ​ശ്യ​മാ​ണെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ. വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന അ​മി​ത പ​ഠ​ന​ഭാ​ര​വും പാ​ഠ്യാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​ക്കു​റ​വും യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ നി​യ​മി​ച്ച ല​ബ്ബ ക​മ്മി​റ്റി ശാ​സ്ത്രീ​യ​മാ​യ പ​ഠ​നം ന​ട​ത്തി​യാ​ണ് ശ​നി​യാ​ഴ്ച​യി​ലെ അ​ധ്യ​യ​ന സ​മ​യം മ​റ്റു ദി​വ​സ​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ച്ച​ത്.

കൂ​ടാ​തെ പ​ഠ​നേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ എ​ൻ.​എ​സ്.​എ​സ്, എ​സ്.​പി.​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​ൻ.​സി.​സി തു​ട​ങ്ങി​യ​വ അ​ധ്യ​യ​ന സ​മ​യം ന​ഷ്ട​മാ​വാ​തെ ഇ​പ്പോ​ൾ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തു​ന്നു​ണ്ട്. ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സ​വും പ്ര​വൃ​ത്തി ദി​ന​മാ​യി​രു​ന്ന സ​മ​യ​ത്ത് വ​ലി​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ഴ്ച​യി​ൽ ഒ​രു ശ​നി​യാ​ഴ്ച ല​ഭ്യ​മാ​യ​ത് ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു​വെ​ന്നും സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.

നീ​ക്കം അ​നാ​വ​ശ്യം -എ​ച്ച്.​എ​സ്.​എ​സ്.​ടി.​എ

മ​ല​പ്പു​റം: ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള നീ​ക്കം അ​നാ​വ​ശ്യ​മാ​ണെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ച്ച്.​എ​സ്.​എ​സ്.​ടി.​എ) ജി​ല്ല ക​മ്മി​റ്റി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി ദി​നം ഒ​ഴി​വാ​ക്കി​യ സ​മ​യ​ത്ത് ഇ​ത് മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​ത​നു​സ​രി​ച്ച് തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​വി​ലെ 9.00 മു​ത​ൽ വൈ​കീ​ട്ട് 4.45 വ​രെ​യാ​ണ് അ​ധ്യ​യ​ന സ​മ​യം. ഇ​ട​വേ​ള​ക​ൾ ഒ​ഴി​വാ​ക്കി​യാ​ൽ ത​ന്നെ ദി​വ​സേ​ന ആ​റ​ര മ​ണി​ക്കൂ​റി​ലേ​റെ അ​ധ്യ​യ​ന സ​മ​യം കു​ട്ടി​ക​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്നു​ണ്ട്.

ഇ​ത​നു​രി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ൽ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 1000 മ​ണി​ക്കൂ​ർ തി​ക​ക്കാ​ൻ 160ൽ ​താ​ഴെ ദി​വ​സം മാ​ത്രം മ​തി​യെ​ന്നി​രി​ക്കെ 180 മു​ത​ൽ 200 വ​രെ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ ല​ഭ്യ​മാ​വു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് റോ​യി​ച്ച​ൻ ഡൊ​മ​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​ടി. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​വി. അ​ബ്ദു​സ്സ​മ​ദ്, ടി.​എ​സ്. ഡാ​നി​ഷ്, ജി​ല്ല സെ​ക്ര​ട്ട​റി കെ. ​സ​നോ​ജ്, എ. ​രാ​ജേ​ഷ്, കെ. ​ജി​തേ​ഷ്, കെ.​ടി. അ​ബ്ദു​ൽ ക​രീം, എ​ൻ. അ​ബ്ദു​ൽ ഷ​രീ​ഫ്, കെ. ​മു​ഹ​മ്മ​ദ് റ​സാ​ഖ്, കെ.​സി. സ​ജീ​ഷ്, പി.​ജി. ഷീ​ജ, കെ. ​ശ്രീ​കാ​ന്ത്, എ. ​മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ഭാ​ര​മേ​റും -എ.​എ​ച്ച്.​എ​സ്.​ടി.​എ

മ​ല​പ്പു​റം: ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​ക്കി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ഭാ​രം ഏ​റു​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ.​എ​ച്ച്.​എ​സ്.​ടി.​എ) അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പാ​ഠ്യ​സ​മ​യ ക്ര​മ​മ​നു​സ​രി​ച്ച് പാ​ഠ​ഭാ​ഗ​ങ്ങ​ൾ തീ​ർ​ക്കാ​ൻ മ​തി​യാ​യ സ​മ​യം നി​ല​വി​ലേ ല​ഭ്യ​മാ​ണെ​ന്നി​രി​ക്കെ കൂ​ടു​ത​ൽ ശ​നി​യാ​ഴ്ച​ക​ൾ പ​ഠ​ന​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​വ​താ​ള​ത്തി​ലാ​ക്കു​ന്ന നീ​ക്ക​മാ​ണി​തെ​ന്നും ഇ​തി​ൽ​നി​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​ൻ​മാ​റ​ണ​മെ​ന്നും ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher SecondarySaturdayworking day
News Summary - Saturday working day in Higher Secondary
Next Story