'സേവ് ലക്ഷദ്വീപ്': വൈറലായ പോസ്റ്ററിന് പിന്നിൽ കാവനൂരിലെ കലാകാരൻ
text_fieldsകാവനൂർ: ലക്ഷദ്വീപിലെ അഡ്മിനിസ്േട്രഷൻ ഭരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ആഞ്ഞുവീശവേ 'സേവ് ലക്ഷദ്വീപ്' പേരിൽ വൈറലായ പോസ്റ്ററിന് പിറകിൽ കാവനൂരിലെ കലാകാരൻ. സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖരെ അണിനിരത്തി കാവനൂർ അത്താണിക്കൽ സ്വദേശിയും ഡിസൈനറുമായ സദറുദ്ദീൻ കൊട്ടപ്പറമ്പൻ ഡിസൈൻ ചെയ്ത ചിത്രം നിമിഷനേരം കൊണ്ടാണ് ആയിരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ, സലിം കുമാർ, ഗായിക സിതാര, ഗ്രേയ്സ് ആൻറണി, ഹരിശ്രീ അശോകൻ, വിനയ് ഫോർട്ട്, ഗീതു മോഹൻദാസ്, നിഖിത വിമൽ, സണ്ണി വെയിൻ, ഷൈൻ നിഗം, അസ്മ സുൽത്താന, സകരിയ, ഷഹബാസ് അമൻ, മണികണ്ഠൻ, ടൊവിനോ തോമസ്, അനീഷ് ജി. മേനോൻ, അർഷാദ്, മുഹ്സിൻ പരാരി, റിമ കല്ലിങ്ങൽ തുടങ്ങി മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര പ്രവർത്തകരുടെ ചിത്രത്തോടൊപ്പം 'സേവ് ലക്ഷദ്വീപ്' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് നിമിഷനേരംകൊണ്ട് വൈറലായത്.
ചലച്ചിത്ര താരം അനീഷ് ജി. മേനോൻ, സാഹിത്യകാരന്മാരായ ബഷീർ വള്ളിക്കുന്ന്, രാജേഷ് തുടങ്ങി നിരവധി പ്രമുഖരാണ് സദറുദ്ദീൻ ഡിസൈൻ ചെയ്ത പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.