സ്പീക്കറുടെ ഇടപെടൽ ഫലംകണ്ടു;മത്സ്യത്തൊഴിലാളിയുടെ മകളുടെ എം.ബി.ബി.എസ് പഠനം സൗജന്യം
text_fieldsപൊന്നാനി: പൊന്നാനി ബസ്സ്റ്റാൻഡ് സ്വദേശി അഖില നഫീസയുടെ ജീവിതാഭിലാഷമാണ് മെഡിക്കൽ എൻട്രസ് പരീക്ഷയെഴുതി എം.ബി.ബി.എസിന് സീറ്റ് നേടുകയെന്നത്. അതിനായി ഏറെ പ്രയത്നിച്ച അഖിലയുടെ സ്വപ്നം പൂവണിഞ്ഞു.
വയനാട് മേപ്പാടി മെഡിക്കല്‍ കോളജിൽ അഡ്മിഷന് ലഭിച്ചെങ്കിലും പഠനത്തിനാവശ്യമായ ആദ്യഗഡുവായ 10 ലക്ഷം രൂപ അടക്കാനില്ലാത്ത സ്ഥിതിയിൽ വീട്ടുകാർ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ടു. സ്പീക്കറുടെ പ്രയത്നമെന്നോണം സർക്കാർ ഇടപെടലിലൂടെ എം.ബി.ബി.എസ് പഠനച്ചെലവ് പൂർണമായും സൗജന്യമാക്കി
പ്രത്യേക ഉത്തരവ് ഇറക്കി. അഞ്ചു വര്‍ഷത്തേക്കുള്ള മുഴുവന്‍ ഫീസും സൗജന്യമായാണ് ലഭിച്ചത്. മുമ്പ് പൊന്നാനിയിൽതന്നെ അഴീക്കൽ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ മകൾക്കും സ്പീക്കറുടെ ഇടപെടലിലൂടെ മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടിയിരുന്നു. മത്സ്യത്തൊഴിലാളി സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗവും സി.പി.എം യുവ പ്രസംഗകനുമായിരുന്ന പരേതനായ വി. അബ്ദുൽ ഗഫൂറിെൻറയും ശരീഫയുടെയും മകളാണ് അഖില നഫീസ. സ്പീക്കർ അഖിലയെ കാണാനെത്തി. സി.പി.എം നേതാക്കളായ ടി.എം. സിദ്ധീഖ്, ഖലീമുദ്ധീന്‍, എം.എ. ഹമീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.