ശാസ്ത്രക്കുതിപ്പിന് മലപ്പുറത്ത് സയൻസ് കോൺക്ലേവ്
text_fieldsമലപ്പുറം: ശാസ്ത്ര സാങ്കേതിക മേഖലയിൽ രാജ്യം കൈവരിക്കുന്ന പുരോഗതി ആ രാഷ്ട്രത്തിന്റെ ജനങ്ങളുടെ ജീവിത നിലവാരത്തെയും രാഷ്ട്രത്തിന്റെ പൊതുവായ വികസനത്തെയും നേരിട്ട് സ്വാധീനിക്കുന്ന മേഖലയാണെന്ന് ജില്ല കലക്ടർ വി.ആർ. വിനോദ്. മലപ്പുറത്ത് നഗരസഭ ആഭിമുഖ്യത്തിൽ നടത്തിയ സയൻസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ 1500 ഓളം വിദ്യാർഥികൾ പങ്കെടുത്തു. നഗരസഭ പ്രദേശത്തെ വിദ്യാർഥികളിൽ നിന്ന് സയൻസ് മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാനാണ് സയൻസ് കോൺക്ലേവ് സംഘടിപ്പിച്ചത്.
നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. എഡ്യുപോർട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ അജാസ് മുഹമ്മദ് ജൻഷിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ ഹക്കീം, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, കൗൺസിലർമാരായ സി.കെ. സഹീർ, ശിഹാബ് മൊടയങ്ങാടൻ, മഹ്മൂദ് കോതേങ്ങൽ, സി. സുരേഷ്, എ.പി. ശിഹാബ്, ഷാഫി മൂഴിക്കൽ, സമീറ മുസ്തഫ, റസീന സഫീർ ഉലുവാൻ, ജുമൈല ജലീൽ, റിനു സമീർ, പട്ടർകടവൻ കുഞ്ഞാൻ എന്നിവർ സംസാരിച്ചു. ഡോക്ടർ ബിലാൽ മുഹ്സിൻ, നബീൽ മുഹമ്മദ്, ടി.ജെ. എബ്രഹാം, യാസീൻ ഹുസൈൻ, മുഹമ്മദ് ഇക്രം (ഐ.ഐ.ടി മദ്രാസ്), ഡോ. കെ. ചൈതൻ, റിജു തുടങ്ങിയവർ പഠന സെഷനുകൾക്ക് നേതൃത്വം നൽകി. എ.ഇ.ഒ ജോസ്മി ജോസഫ്, ബി.പി.സി മുഹമ്മദലി, പ്രിൻസിപ്പൽമാരായ വി.പി. ഷാജു, പി.പി. അബ്ദുൽ മജീദ്, മുഹമ്മദ് കോയ, കെ. അലവിക്കുട്ടി, പി. മനോഹരൻ, സിസ്റ്റർ അമല, രേഖ മലയിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.