അരിമ്പ്ര തോട്ടേരിപ്പാറ എസ് വളവിൽ സ്കൂട്ടർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു
text_fieldsമൊറയൂർ: അരിമ്പ്ര തൊട്ടേരിപാറ എസ് വളവിൽ അപകടം പതിവാകുന്നു. അരിമ്പ്ര മലയിൽനിന്ന് ഇറങ്ങി വന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് 15 അടി താഴ്ചയിലേക്ക് ജലനിധി കുടിവെള്ള പദ്ധതിയുടെ ടാങ്കിെൻറ മുകളിലേക്ക് വീണു. അപകടത്തിൽ കുടിവള്ള ടാങ്ക് പൂർണമായും തകർന്നു. പരിക്കേറ്റയാളെ ആദ്യം കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ബൈക്ക് യാത്രികരായ ഇരുവരും കോഴിക്കോട് പന്തീരാൻകാവ് സ്വദേശികളാണ്. കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നാമത്തെ അപകടമാണ് ഇവിടെ നടക്കുന്നത്. പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോർഡോ മറ്റും ഇല്ലാത്തതാണ് അപകട കാരണമെന്നും രാത്രി ഭീതിയോടെയാണ് ഉറങ്ങാറുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. മൊറയൂർ പഞ്ചായത് പ്രസിഡൻറ് സുനീറ പൊറ്റമ്മൽ, വാർഡ് മെംബർ എ.കെ. നമ്പാസ് എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.