പാലപ്പെട്ടിയിൽ കടൽക്ഷോഭം ശക്തം; വൻ നാശനഷ്ടം
text_fieldsപെരുമ്പടപ്പ്: രണ്ട് ദിവസമായി തുടരുന്ന കടൽക്ഷോഭത്തിൽ പാലപ്പെട്ടി മേഖലയിൽ വൻ നാശനഷ്ടം. വേലിയേറ്റ സമയങ്ങളിലാണ് വലിയ രീതിയിൽ കടലേറ്റമുണ്ടായത്.പാലപ്പെട്ടി കടപ്പുറം മുഹ്യിദ്ദീൻ ജുമുഅത്ത് പള്ളി ഖബർസ്ഥാൻ തകർന്നു. ശക്തമായ കടലേറ്റത്തിൽ രണ്ട് ഖബറുകളുടെ കല്ലുകൾ ഇടിഞ്ഞ് കടലിലേക്ക് ഒലിച്ചുപോയി.
അജ്മീർ നഗറിലും കാപ്പിരിക്കാട്ടും രാവിലെയും വൈകീട്ടുമായി ശക്തമായ കടലേറ്റമായിരുന്നു. വെളിയങ്കോട്, പാലപ്പെട്ടി മേഖലയിലായി പത്തോളം തെങ്ങുകൾ കടപുഴകി. അജ്മീർ നഗർ സ്വദേശികളായ പാടൂക്കാരൻ ഖദീജ, വടക്കേപ്പുറത്ത് റഹ്മത്ത്, കള്ളികളപ്പിൽ ദൈന എന്നിവരുടെ വീടുകൾ ഏതുനിമിഷവും പൂർണമായി കടൽ വിഴുങ്ങാവുന്ന നിലയിലാണ്.
അജ്മീർ പള്ളിയുടെ അടുത്തുവരെ കടലെത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷമുണ്ടായ കടൽക്ഷോഭത്തിൽ അജ്മീർ പള്ളി ഖബർസ്ഥാനിലെ ഖബറുകൾ കടലിലേക്ക് ഒലിച്ചുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.