ഭർത്താവിൻെറയും കുടുംബത്തിെൻറയും മർദനത്തിൽ അധ്യാപികക്ക് ഗുരുതര പരിക്ക്
text_fields
കീഴുപറമ്പ്: കുനിയിൽ കുറ്റൂളിയിൽ ഭാര്യയെ ഭർത്താവും കുടുംബവും ക്രൂരമായി മർദിച്ചതായി പരാതി. മുക്കം സ്വദേശിയായ അധ്യാപികക്കാണ് മർദനത്തിൽ കഴുത്തിലും കാലിലും തലക്കും ഗുരുതര പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് സംഭവം. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് കേസെടുത്തു. ഭർത്താവിനെ മർദിച്ച പരാതിയിൽ അധ്യാപികക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭർത്താവിെൻറയും കുടുംബത്തിെൻറയും ഭാഗത്തുനിന്ന് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് അധ്യാപികയുടെ ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.