ഇഷ്ട റൂട്ടിനനുസരിച്ച് സർവിസ്: സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു
text_fieldsമലപ്പുറം: വാഹന നികുതി പോലും അടയ്ക്കാതെ ഇഷ്ട റൂട്ടിനനുസരിച്ച് സർവിസ് നടത്തിയ ദീർഘദൂര ബസ് പിടികൂടി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. കോഴിക്കോട്-നീരോൽപാലം റൂട്ടിൽ സർവിസ് നടത്തേണ്ട സ്വകാര്യ ബസാണ് പരപ്പനങ്ങാടി-മലപ്പുറം റൂട്ടിൽ സർവിസ് നടത്തുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എം.വി.ഐ സജി തോമസ്, എ.എം.വി.ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറത്ത് വാഹനപരിശോധന നടത്തുന്നതിനിടയിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റൂട്ട് മാറ്റി ഓടുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ബസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു നിയമ നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.