താമരക്കുഴിയിൽ മലിനജലം ഒഴുകുന്നതായി പരാതി
text_fieldsമലപ്പുറം: താമരക്കുഴിയിൽ ഡ്രൈനേജ് പൈപ്പ് പൊട്ടി മലിനജലം പരന്ന് ഒഴുകുന്നതായി പരാതി. താമരക്കുഴി ഉറുമാഞ്ചേരി ഉസ്മാന്റെ വീടിന് സമീപമാണിത്. മലിനജലത്തിന്റെ ദുർഗന്ധം പ്രയാസം സൃഷ്ടിക്കുന്നതായി വീട്ടുകാർ അറിയിച്ചു. കുന്നുമ്മൽ നഗരത്തിലെ മലിനജലമെല്ലാം ഇതുവഴിയാണ് കടന്നുപോകുന്നത്. സംഭവത്തിൽ വാർഡ് കൗൺസിലർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പൈപ്പ് മാറ്റി സ്ഥാപിക്കാൻ നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും വാർഡ് കൗൺസിലർ ആയിഷാബി അറിയിച്ചു.
കാലാവസ്ഥ അനുകൂലമായാൽ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് കൗൺസിലർ വ്യക്തമാക്കി. നിലവിൽ ചെറിയ രീതിയിൽ സ്ഥലത്ത് വെള്ളം ഒഴുകുന്നുണ്ട്. എന്നാൽ അത് മലിന ജലമല്ലെന്നും ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതാണെന്നും ആയിഷാബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.