ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം: മലപ്പുറം ജില്ലയിൽ നിയമ നടപടി കർശനമാക്കും
text_fieldsമലപ്പുറം: ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം നടത്തുന്നതിനെതിരെ നിയമ നടപടി കർശനമാക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ജില്ലയിലെ സ്കാനിങ് സെന്ററുകളുടെ ജില്ലാതല അവലോകന-അഡ്വൈസറി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ജില്ലയിൽ നിലവിലുള്ള എല്ലാ സ്കാനിങ് സ്ഥാപനങ്ങളും പി.സി.പി.എൻ.ഡി.ടി (ഭ്രൂണ പരിശോധന നിരോധന നിയമം) കൃത്യമായി നടപ്പാക്കണം.
ഈ നിയമത്തെ കുറിച്ച് മലയാളത്തിലുള്ള ബോർഡ് എല്ലാ സ്കാനിങ് സെന്ററിലും പൊതുജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ നിർബന്ധമായി പ്രദർശിപ്പിക്കണം.ഇതിന് തടസ്സം നിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ചില സ്ഥാപനങ്ങളിൽ പി.സി.പി.എൻ.ഡി.ടി നിയമത്തെ കുറിച്ചുള്ള ബോർഡ് പേരിന് മാത്രമാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും.
ജില്ലയിലെ സ്കാനിങ് സെന്ററുകളുടെ രജിസ്ട്രേഷനും നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.ജില്ലയില്‍ പുതുതായി ഏഴ് സ്കാനിങ് സെന്ററുകള്‍ തുടങ്ങാൻ അനുമതി നല്കി. യോഗത്തിൽ ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. എൻ.എൻ. പമീലി, ജില്ല മാസ് മീഡിയ ഓഫിസർ പി. രാജു, ഡോ. മുജീബ് റഹ്മാൻ, അഡ്വ. സുജാത വർമ്മ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.