മൊബൈൽ േഫാണിനായി എസ്.എഫ്.ഐ പായസ ചലഞ്ച്, സ്നേഹമധുരമായി നാട്ടുകാർ നൽകിയത് 4,40,000 രൂപ
text_fieldsഎടയൂർ: നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ സംഘടിപ്പിക്കാനായി പെരുന്നാൾ ദിനത്തിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച പായസ ചലഞ്ചിൽ 4,40,000 രൂപയുടെ പായസം വിതരണം ചെയ്തു. ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ പണം കണ്ടെത്താനാണ് എസ്.എഫ്.ഐ എടയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസ ചലഞ്ച് നടത്തിയത്. ഒരു ലിറ്റർ പായസത്തിന് 200 രൂപയാണ് വാങ്ങിയത്. 2200 ലിറ്റർ പായസമാണ് വിതരണം ചെയ്തത്.
എസ്.എഫ്.ഐ ജില്ല പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായ ഇ. അഫ്സൽ, എടയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.കെ. രാജീവിന് പായസം നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.എഫ്.ഐ ജില്ല സെക്രട്ടറി കെ.എ. സക്കീർ, ഏരിയ സെക്രട്ടറി എം. സുജിൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയൻറ് സെക്രട്ടറി സി.പി. സുനിൽ ദാസ്, കെ. നാരായണൻ, ഷാജി പൂക്കാട്ടിരി, എം. അഖിൽ, പി. പ്രണവ്, നിഹാൽ എന്നിവർ സംസാരിച്ചു. ചലഞ്ചിൽ പങ്കാളിയായവർക്ക് തയാറാക്കിയ പായസം പ്രവർത്തകർ വീടുകളിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.