ഷബാനു ഷെറിന് വേണ്ടി നാട് കൈകോര്‍ക്കുന്നു
text_fieldsപുളിക്കല്‍: ബിരുദ വിദ്യാര്‍ഥിയായ ഷബാനു ഷെറിന് വേണ്ടി ഒരു നാട് കൈകോര്‍ക്കുന്നു. പുളിക്കല്‍ പറവൂര്‍ പാലക്കലൊടി കബീര്‍-സജ്ന ദമ്പതികളുടെ മൂത്ത മകള്‍ 22കാരിയായ ഷബാനു ഷെറിെൻറ രണ്ട് വൃക്കകളും ഗുരുതര രോഗം കാരണം പ്രവര്‍ത്തനരഹിതമാണ്. കഴിഞ്ഞ പത്തു വര്‍ഷമായി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തി വരുന്നു. ഇപ്പോള്‍ ഒന്നിടവിട്ട ദിവസം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു. പഠിക്കാന്‍ മിടുക്കിയായ ഷബാനു ഷെറിെൻറ പഠനം രോഗം കാരണം മുടങ്ങുകയാണ്. മൂന്നു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തിലെ മൂത്ത കുട്ടിയാണ് ഷബാനു.
2015ല്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ ഷബാനു രോഗാവസ്ഥയിലും ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നു. പിതാവ് ഒരു അപകടത്തില്‍പ്പെട്ട് കുറേക്കാലം കിടപ്പിലായിരുന്നു. ചെറിയ കൂലിപ്പണിക്ക് പോയാണ് ഈ കുട്ടിയുടെ ചികിത്സയും പഠനവും വീട്ടു ചെലവുകളും പിതാവ് നടത്തിവരുന്നത്. വൃക്ക മാറ്റിവെച്ചാല്‍ രക്ഷപ്പെടുത്താമെന്ന് എറണാകുളത്തുള്ള പ്രമുഖ ഹോസ്പിറ്റലില്‍നിന്ന് അറിഞ്ഞത് കുടുംബത്തിന് വലിയ ശുഭപ്രതീക്ഷ നല്കുന്നു.
ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി ഏകദേശം 35 ലക്ഷം രൂപ ചെലവ് വരുന്നതിനാല്‍ ഷബാനു ഷെറിന് വേണ്ടി നാട് കൈകോര്‍ക്കുകയാണ്. ഇതിനായി ടി.വി. ഇബ്രാഹിം എം.എല്‍.എ മുഖ്യ രക്ഷാധികാരിയും പി.പി. അബ്ദുല്‍ ഖാലിഖ് ചെയര്‍മാനും വിജയന് മായപ്പ കണ്‍വീനറും അജയന് മാസ്റ്റര്‍ ട്രഷററുമായി ചികിത്സാ സഹായ സമിതി രൂപവത്കരിച്ച് പുളിക്കല്‍ ശാഖ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20670200005193, ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 0002067.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.