കണ്ണീരൊപ്പാൻ ഓടിനടന്നു; വിങ്ങുന്ന ഓർമയായി ഷാഫി
text_fieldsമലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ മുൻനിരയിൽനിന്ന് പ്രവർത്തിച്ചുവന്ന ചെറുപ്പക്കാരനാണ് വിടവാങ്ങിയ മേൽമുറി ആലത്തൂർപ്പടിയിലെ സി.കെ. മുഹമ്മദ് ഷാഫി. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന 25കാരൻ മുനിസിപ്പൽ എം.എസ്.എഫ് ട്രഷററും യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളൻറിയറുമാണ്.
വിദ്യാർഥി സമരങ്ങളിലും മുന്നിലുണ്ടായിരുന്നു. പനി ബാധിക്കുന്നതിെൻറ തലേദിവസം വരെ അർഹർക്ക് കിറ്റ് കൊടുക്കാൻ ഓടി നടന്നു. കോവിഡ് ബാധിതരുടെ വീടുകളിൽ സമയത്തിനു മരുന്നും ഭക്ഷണവുമെത്തിച്ചു. മഹാമാരിയിൽ മരണപ്പെട്ട നിരവധി പേരുടെ മൃതദേഹ പരിപാലനത്തിൽ ഉൾപ്പെടെ വൈറ്റ് ഗാർഡ് സംഘത്തിൽ നിറസാന്നിധ്യമായിരുന്നു.
മുനിസിപ്പൽ എം.എസ്.എഫ് വൈസ് പ്രസിഡൻറ്, ആലത്തൂർപടി യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് മേൽമുറി വില്ലേജ് കോഓഡിനേഷൻ കമ്മിറ്റി അംഗം, അത്താണിക്കൽ എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. മലപ്പുറം നഗരസഭയിലെ താൽക്കാലിക ജീവനക്കാരൻ ആയിരുന്നു. ഹാളിൽ ആരംഭിച്ച കോവിഡ് ചികിത്സ കേന്ദ്രത്തിെൻറ ചുമതലക്കാരിലൊരാളായും പ്രവർത്തിച്ചുവരവെയാണ് ഷാഫിയുടെ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.