ഷംസു പുന്നക്കൽ: തൊഴിലാളികൾക്ക് വേണ്ടി ശബ്ദിച്ച നേതാവ്
text_fieldsമഞ്ചേരി: ഏത് പ്രശ്നത്തിലും തൊഴിലാളികളോെടാപ്പം നിന്ന് അവർക്ക് വേണ്ടി ശബ്ദിച്ച നേതാവായിരുന്നു, ശനിയാഴ്ച അപ്രതീക്ഷിതമായി വിടവാങ്ങിയ ഷംസു പുന്നക്കൽ. തങ്ങളിലൊരാളായി കൂടെനിന്ന അദ്ദേഹത്തെ തൊഴിലാളികളും നെഞ്ചിലേറ്റി. എസ്.എഫ്.ഐയിലൂടെയാണ് ഷംസു ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു. ബിരുദം പൂർത്തിയാക്കിയ ശേഷം ചുമട്ടുതൊഴിൽ മേഖലയിലേക്ക് കടന്നുവന്നു. മഞ്ചേരി ചന്തക്കുന്ന് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സി.ഐ.ടി.യുവിെൻറ ജില്ലയിലെ തന്നെ അനിഷേധ്യ നേതാവായി. 2001 ജനുവരി 16ന് ചന്തക്കുന്നിൽ ഷംസുവിന് നേരെ നടന്ന വധശ്രമത്തിൽ മാരകമായി വെട്ടേറ്റു.
മുൻ എം.എൽ.എ വി. ശശികുമാർ, സി.ഐ.ടി.യു ജില്ല സെക്രട്ടറി വി.പി. സക്കറിയ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.എം. ഷൗക്കത്ത്, നഗരസഭ കൗൺസിലർ കെ. ഫിറോസ് ബാബു, എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി എം. റഹ്മത്തുല്ല, വല്ലാഞ്ചിറ അബ്ദുൽ മജീദ്, അസൈൻ കാരാട്, വല്ലാഞ്ചിറ മുഹമ്മദലി, കെ. സുബ്രഹ്മണ്യൻ, പി.എം. സഫറുല്ല, ഐ.ടി. നജീബ്, പി.കെ. മുബഷിർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
അനുശോചിച്ചു
മഞ്ചേരി: സി.ഐ.ടി.യു നേതാവ് ഷംസു പുന്നക്കലിെൻറ നിര്യാണത്തിൽ കേരള ബാഗ് വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻറ് യാസിർ മഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീർ നിലമ്പൂർ, ട്രഷറർ റാഫി മുള്ളമ്പാറ എന്നിവർ സംസാരിച്ചു.
മഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അനുശോചിച്ചു. എം.പി.എ. ഹമീദ് കുരിക്കൾ, കെ. നിവിൽ ഇബ്രാഹീം, സക്കീർ ചമയം, എ. മുഹമ്മദാലി, സഹീർ കോർമത്ത്, എൻ.ടി.കെ. ബാപ്പു, എം. ഇബ്രാഹീം, സലീം കാരാട്ട്, പി. മുഹ്സിൻ, ഗദ്ദാഫി കോർമത്ത്, നാസർ ടെക്നോ, ആൽബർട്ട് കണ്ണമ്പുഴ, കെ. അൽത്താഫ്, സി. കുഞ്ഞുമുഹമ്മദ്, ബാലകൃഷ്ണൻ അപ്സര, സി. ജാഫർ, ഒ. അലിക്കുട്ടി, എ.എം. കുഞ്ഞിപ്പ്, മുജീബ് രാജധാനി, ഫൈസൽ ചേലാടത്തിൽ, ഷെരീഫ് ചേലാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.