മലപ്പുറത്തെ ഷെൽട്ടർ ഹോം നിർമാണ പ്രവൃത്തികൾ ഉടൻ
text_fieldsമലപ്പുറം നെച്ചിക്കുറ്റിയിൽ നഗരസഭയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ഷെൽട്ടർ ഹോമിെൻറ രൂപരേഖ
മലപ്പുറം: നഗരസഭയിലെ തനിച്ച് താമസിക്കുന്ന നിരാലംബർക്ക് സുരക്ഷിത പാർപ്പിടമെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഷെൽട്ടർ ഹോം പദ്ധതി യാഥാർഥ്യമാവുന്നു. നെച്ചിക്കുറ്റിയിലെ നഗരസഭ ഭൂമിയിലാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്.
1.73 കോടി രൂപ കേന്ദ്ര ഫണ്ടും 78 ലക്ഷം രൂപ നഗരസഭ വിഹിതവുമായി ആകെ 2.51 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 10,213 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായാണ് ഫ്ലാറ്റ് നിർമിക്കുന്നത്. പദ്ധതിയിലേക്കായി 69.20 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം നഗരസഭക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
കഴിഞ്ഞ ജൂലൈ 30ന് 2.51 കോടി രൂപയുടെ പദ്ധതിക്ക് ചീഫ് എൻജിനീയർ സാങ്കേതികാനുമതി നൽകുകയും പ്രവൃത്തി ടെൻഡർ പൂർത്തിയാക്കുകയും ചെയ്തു. 15.93 ശതമാനം കുറവ് നിരക്കിലാണ് പ്രവൃത്തി ടെൻഡർ എടുത്തിരിക്കുന്നത്. നടപടിക്രമം അടുത്തയാഴ്ച ചേരുന്ന നഗരസഭ കൗൺസിൽ അംഗീകരിക്കുന്നതോടെ ഒന്നര വർഷംകൊണ്ട് പണി പൂർത്തീകരിക്കാനാവുമെന്ന് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.