യു.എ.പി.എ അവകാശങ്ങൾ പോലും സിദ്ദീഖ് കാപ്പന് നിഷേധിക്കപ്പെട്ടു –ഇ.ടി
text_fieldsമലപ്പുറം: യു.എ.പി.എ നിയമംതന്നെ കിരാതമാണെന്നിരിക്കെ അത് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പോലും കാറ്റിൽപറത്തിയാണ് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് ജയിലിൽ അടച്ചിട്ടിരിക്കുന്നതെന്നും ഭീകരമായ അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നുപോവുന്നതെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. രോഗാവസ്ഥയിൽ ആശുപത്രിയിലാക്കിയ സമയത്ത് ഏറെ ശ്രമിച്ചിട്ടും ഭാര്യക്ക് കാണാനുള്ള അനുമതി ലഭിച്ചില്ല.
ഭരണഘടന പൗരന് അനുവദിക്കുന്ന എല്ലാ അവകാശങ്ങളും കാപ്പെൻറ കാര്യത്തിൽ ലംഘിക്കപ്പെട്ടു. നീതിതേടി പൊതുസമൂഹം ഗൗരവത്തോടെ രംഗത്തിറങ്ങണം. പാർലമെൻറിൽ പോരാട്ടം തുടരുമെന്നും ഇ.ടി വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി മലപ്പുറം പ്രസ് ക്ലബിൽ സംഘടിപ്പിച്ച 'അനീതിയിലാണ്ട്' സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സംഗമവും സിഗ്നേച്ചർ കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡൻറ് ശംസുദ്ദീൻ മുബാറക് അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് പ്രസിഡൻറ് വി.എസ്. ജോയ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി. അനിൽ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം കെ. ബാബുരാജ്, പത്രപ്രവർത്തക യൂനിയൻ ജില്ല സെക്രട്ടറി കെ.പി.എം. റിയാസ്, സിദ്ദീഖ് കാപ്പെൻറ ഭാര്യ റൈഹാന എന്നിവർ സംസാരിച്ചു.
കാമ്പയിന് യൂനിയൻ ജില്ല ജോ. സെക്രട്ടറി പി. ഷംസീർ, നിർവാഹക സമിതി അംഗങ്ങളായ കെ. ഷമീർ, പി.എ. അബ്ദുൽ ഹയ്യ്, വി.പി. നിസാർ എന്നിവർ നേതൃത്വം നൽകി. സിദ്ദീഖിെൻറ മകൻ മുസമ്മിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിവർ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.