Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightSIDE STORY...

SIDE STORY ജാസ്മിന്‍റെയും മുഹമ്മദിന്‍റെയും ദാമ്പത്യജീവിതത്തിന്​ ക്രൂരമായ പര്യവസാനം

text_fields
bookmark_border
കീഴാറ്റൂർ: കീഴാറ്റൂരിൽ ഗുഡ്സ് ഓട്ടോയിൽ ഭർത്താവ്​ തീകൊളുത്തിയതിനെത്തുടർന്ന്​ ദാരുണമരണത്തിനിരയായ ജാസ്മിന്‍റെയും ഭർത്താവ് മുഹമ്മദിന്‍റെയും 20 വർഷത്തെ ഇണങ്ങിയും പിണങ്ങിയുമുള്ള ദാമ്പത്യ ജീവിതത്തിനാണ്​ ക്രൂരമായ പര്യവസാനമായത്​. ജാസ്മിനെ വിവാഹം ചെയ്തശേഷം മുഹമ്മദ് തുവ്വൂർ ഐലാശ്ശേരിയിൽനിന്ന് ഒരു വിവാഹം കൂടി കഴിച്ചിരുന്നു. അതിൽ രണ്ട്​ കുട്ടികളുണ്ട്. ജാസ്മിന് മൂത്ത മകൾ ഫർഷിദ ജാൻ (19) ജനിച്ച ശേഷമായിരുന്നു ഇത്. ഇതോടെ കുടുംബപ്രശ്നങ്ങളുണ്ടാവുകയും ജാസ്മിൻ മകളെയും കൊണ്ട് സ്വന്തം വീട്ടിൽവന്ന് നിൽക്കാൻ തുടങ്ങുകയും ചെയ്തു. രണ്ടാമത്തെ വിവാഹം കഴിച്ചശേഷം മുഹമ്മദ് കാസർകോട്ട്​ മത്സ്യക്കച്ചവടവുമായി കുടുംബ​ത്തോടൊപ്പം താമസിച്ചുവരുകയായിരുന്നു. ആ ബന്ധം കേസിനെ തുടർന്ന് വേർപിരിയുകയും ഭാര്യക്കും മക്കൾക്കും ചെലവിന്​ നൽകാൻ വിധിയാവുകയും ചെയ്തിരുന്നു. ഇതിനുശേഷം ജാസ്മിനെയും മകളെയും കൂട്ടിക്കൊണ്ടുപോയി. ഇനി കൂടെ പോകേണ്ടെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും മൂത്ത മകളുടെ ഭാവിയോർത്താണ് ജാസ്മിൻ പോയതെന്ന്​ ബന്ധുക്കൾ പറയുന്നു. അതിനുശേഷമാണ് രണ്ട്​ കുട്ടികൾ കൂടി ജനിച്ചത്. ജാസ്മിന്‍റെ പിതാവ് അബൂബക്കർ ഒരുവർഷമായി സംസാരിക്കാൻ കഴിയാത്ത വിധത്തിൽ കിടപ്പിലാണ്. ഭർത്താവുമായി കാര്യമായ തർക്കങ്ങളുള്ളതായി അടുത്തിടെയൊന്നും ജാസ്മിൻ പറഞ്ഞിട്ടില്ലെന്നാണ്​​ ബന്ധുക്കൾ പറയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story