രജതജൂബിലി: 25 പദ്ധതിയുമായി ജില്ല കുടുംബശ്രീ മിഷൻ
text_fieldsമലപ്പുറം: കുടുംബശ്രീ മിഷന്‍റെ 25ാം വാർഷിക ദിനത്തോടനുബന്ധിച്ച് 25 പദ്ധതി നടപ്പാക്കുമെന്ന് ജില്ല കുടുംബശ്രീ ജില്ല മിഷൻ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലതല വനിത ബ്ലഡ് ഡോണേഴ്സ് ഫോറം, കമ്യൂണിറ്റി കോളജ്, 200 സ്നേഹവീട്, പൂർണസജ്ജമായ ഹരിത കർമസേന, ജെൻഡർ റിസോഴ്സ് സെന്‍റർ, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ് സ്കൂൾ, തൊഴിൽ ഫെസിലിറ്റേഷൻ സെന്‍റർ, തെരുവുകച്ചവട നിലവാരം ഉയർത്തൽ, തുടർവിദ്യാഭ്യാസ പരിപാടി, ഹോം ഷോപ് പദ്ധതി, കോമൺ സർവിസ് സെന്‍റർ, എഗ്ഗർ നഴ്സറി, എസ്.ടി സമഗ്ര ആരോഗ്യപദ്ധതി, ഇളനീർ പാർലർ, ഹെൽത്ത് കിയോസ്ക്, ഭിന്നശേഷിക്കാർക്ക് പ്രത്യേക ഉപജീവന പരിപാടി, മാതൃക ബാലലൈബ്രറി, 1000 സുവർണദിനം കാമ്പയിൻ തുടങ്ങി 25 പദ്ധതി നടപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല കോഓഡിനേറ്റർ ജാഫർ കക്കൂത്ത്, ജില്ല പ്രോഗ്രാം മാനേജർ കെ.എസ്. അഷ്കർ എന്നിവർ പങ്കെടുത്തു.
ഈ വര്‍ഷം പുതിയ 1000 സംരംഭം; നൂതന ആശയങ്ങള്‍ തേടി കുടുംബശ്രീ
മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷം ആയിരത്തോളം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികളില്‍നിന്ന് നൂതന ആശയങ്ങള്‍ തേടുന്നു. ജില്ലയിലെ പ്ലസ് ടുതലം മുതല്‍ പിഎച്ച്.ഡി തലം വരെയുള്ള മുഴുവന്‍ വിദ്യാർഥികളെയും ഉള്‍പ്പെടുത്തി പ്രോജക്ട് ഫോൻ അപ്രോപ്രിയേറ്റ് ടെക്നോളജി ഫ്രം ഹിയേട്ട്സ് (പാത്ത്) എന്ന പേരില്‍ പ്രോജക്ട് തയാറാക്കല്‍ മത്സരം സംഘടിപ്പിച്ചാണ് കുടുംബശ്രീയുടെ ജനകീയ ഇടപെടല്‍. ഹയര്‍ സെക്കൻഡറി സ്കൂളുകള്‍, പോളിടെക്‌നിക്കുകള്‍, പാരലല്‍ കോളജുകള്‍, ആര്‍ട്‌സ് ആൻഡ് എൻജിനീയറിങ് കോളജുകള്‍, ബി.എഡ് കോളജുകള്‍, മാനേജ്‌മെന്‍റ് കോളജുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികള്‍ക്കും പങ്കെടുക്കാം. മികച്ച പ്രോജക്ടിന് 25,000 രൂപ സമ്മാനം നല്‍കും. രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയുമാണ് സമ്മാനം.
ഇതിന് പുറമെ 10 പേര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും. ആശയങ്ങള്‍ ഉല്‍പാദന/സേവന/വിപണന/കാര്‍ഷിക/ഭക്ഷ്യ സംസ്കരണ മേഖലയിയുള്ളതും പുതുമയുള്ളതുമാകണം. പ്രോജക്ടുകള്‍ കുടുംബശ്രീ സംരംഭകര്‍ക്ക് ഏതുവിധേനയും ഉപയോഗിക്കാനുള്ള അധികാരം ഉണ്ടാകും. പ്രോജക്ടുകള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ജൂണ്‍ 20നകം കുടുംബശ്രീ ജില്ല മിഷന്‍ ഓഫിസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. വിജയികളെ ജൂണ്‍ 27ന് പ്രഖ്യാപിക്കും. വിലാസം: ജില്ല മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.