സിൽവർ ലൈൻ: എതിർപ്പുകൾക്കിടയിലും സർവേ നടപടികളുമായി സർക്കാർ മുന്നോട്ട്
text_fieldsമലപ്പുറം: കടുത്ത എതിർപ്പുകൾക്കിടയിലും കേരളത്തെ രണ്ടായി പകുത്ത് നിർമിക്കാൻ പോകുന്ന നിർദിഷ്ട സിൽവർ ലൈൻ റെയിൽ പദ്ധതിയുടെ സർവേ നടപടികളുമായി സർക്കാർ മുന്നോട്ട്. റെയിൽവേ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുേമ്പാൾ ഇരകളുമായി സംസാരിച്ച് ധാരണയിലെത്തിയ ശേഷമേ പ്രാഥമിക സർവേ നടപടികൾ പോലും നടത്താൻ പാടുള്ളൂവെന്ന റെയിൽവേയുടെ ഉത്തരവ് അവഗണിച്ചാണിത്. ഇതിനുപുറമെ പദ്ധതിയുടെ രൂപരേഖ, നഷ്ടപരിഹാരം, മറ്റ് വിശദാംശങ്ങൾ എന്നിവയെല്ലാം ഇരകളെ കൃത്യമായി ധരിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
2009 ഡിസംബർ 17ന് റെയിൽവേ മന്ത്രാലയം ഇറക്കിയ ഉത്തരവിൽ ഇക്കാര്യം പറയുന്നുണ്ട്. പലയിടങ്ങളിലും പൊലീസ് സംരക്ഷണയിൽ സർവേ നടത്താൻ കെ റെയിൽ അധികൃതർ ശ്രമം നടത്തിയത് ഇരകളുടെ ചെറുത്തുനിൽപും പ്രതിഷേധവും കാരണമാണ് നടക്കാതെ പോയത്. എന്നാൽ, പാർട്ടിക്ക് സ്വാധീനമുള്ള ഗ്രാമങ്ങളിൽ സർവേ കല്ല് നാട്ടുകയും ചെയ്തു. കണ്ണൂരിൽ കണ്ണപുരമാണ് കല്ലിട്ട പ്രദേശങ്ങളിലൊന്ന്. ഇവിെട പദ്ധതിക്കെതിരായി രംഗത്തുള്ള സമരസമിതി ജില്ല ജനറൽ കൺവീനർ അഡ്വ. പി.സി. വിവേകിെൻറ നേതൃത്വത്തിൽ കല്ലിടൽ സംഘത്തെ തടഞ്ഞിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പൗണ്ട്കടവ്, കരിമണൽ എന്നിവിടങ്ങളിലും കല്ലിടൽ നടന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കല്ലിടാൻ ശ്രമം നടന്നെങ്കിലും ചെറുത്തു നിൽപുണ്ടായി. പിന്നീട് പൊതുകളിസ്ഥലത്ത് കല്ലിടുകയാണ് ചെയ്തത്.
ആലപ്പുഴ നൂറനാട് സർവേക്ക് വന്നവരെ സമരസമിതി തടഞ്ഞ് എവിടെയും കല്ലിടാൻ അനുവദിച്ചില്ല. ഇരകളെ വിശ്വാസത്തിലെടുക്കാതെ സർവേ നടത്തരുതെന്ന റെയിൽവേയുടെ ഉത്തരവ് നിലനിൽക്കെയാണിത് ചെയ്യുന്നതെന്നാണ് ഇരകളുടെ ആക്ഷേപം. എന്നാൽ, സർവേ കല്ലുകൾ സ്ഥാപിക്കുന്നത് ഭൂമി ഏറ്റെടുക്കലിെൻറ ഭാഗമല്ലെന്നും പ്രാഥമിക നടപടികൾ മാത്രമാണെന്നുമാണ് സർക്കാർ വാദം. അതേസമയം, ഇത് വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.