സിൽവർ ലൈൻ: പാവങ്ങളുടെ കണ്ണീർ ലൈൻ, സി.പി.എമ്മിന്‍റെ കറപ്ഷൻ ലൈൻ -പി.കെ. ഫിറോസ്
text_fieldsമലപ്പുറം: ആയിരങ്ങളെ കുടിയൊഴിപ്പിച്ചും പരിസ്ഥിതി ആഘാതം സൃഷ്ടിച്ചും കോടിക്കണക്കിന് രൂപ കടമെടുത്തും ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -റെയില്‍ പദ്ധതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് സിവിൽ സ്റ്റേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. കെ -റെയിലിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന സമരങ്ങളുടെ തീഷ്ണതക്കു മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിനിത് കെ -റെയില്‍ അല്ല. സി-റെയില്‍ എന്ന കറപ്ഷന്‍ റെയില്‍ മാത്രമാണ്. എന്നാല്‍, പാവങ്ങള്‍ക്കിത് കണ്ണീര്‍ റെയിലാണെന്ന് ഫിറോസ് കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ അധ‍്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മുജീബ് കാടേരി, മുസ്ലം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് അഷ്‌റഫ് കോക്കൂര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, സലീം കുരുവമ്പലം, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, സലാം ആതവനാട്, പി. സലീല്‍, ഐ.പി. ജലീല്‍, കെ.എം. അലി, ഷരീഫ് വടക്കയില്‍, കെ.സി. ഷിഹാബ്, ടി.പി. ഹാരിസ്, സി. അസീസ്, ടി.വി. അബ്ദുറഹിമാന്‍, യൂസുഫ് വല്ലാഞ്ചിറ, നിഷാജ് എടപ്പറ്റ, അഡ്വ. എന്‍.എ. കരീം, പി.വി. അഹമ്മദ് സജു, എ.പി. സബാഹ്, മുബഷിര്‍ ഓമാനൂര്‍, ഉവൈസ് താനൂര്‍, വി.കെ.എ. ജലീല്‍, ഫെബിന്‍ കളപ്പാടന്‍, സി.കെ. അഷ്‌റഫ്, റഫീഖ് കൊണ്ടോട്ടി, വി.എ. വഹാബ് ചാപ്പനങ്ങാടി തുടങ്ങിയവർ നേതൃത്വം നല്‍കി. മുസ്തഫ അബ്ദുല്‍ ലത്തീഫ് സ്വാഗതവും ബാവ വിസപ്പടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.