വെരുകിനെ വേട്ടയാടിയ കേസിൽ ആറുപേർ പിടിയിൽ
text_fieldsനിലമ്പൂർ: വംശനാശ ഭീഷണിയുള്ള വെരുകിനെ വേട്ടയാടിയ കേസിൽ ആറുപേർ വനപാലകരുടെ പിടിയിൽ. ഇവരിൽ നിന്ന് 1.25 കിലോഗ്രാം മാംസം പിടിച്ചെടുത്തു. നിലമ്പൂർ അരുവാക്കോട് വണ്ടാളി രാജൻ (32), ബന്ധു വേലായുധൻ (38), മങ്ങാട് രാജേഷ് (36), ആളൂർ വിനോദ് (34), വള്ളാങ്ങി വിനീഷ് (32), കോലൂർ കാവിൽ ഉദയദേവൻ (32) എന്നിവരെയാണ് പനയംകോട് എസ്.എഫ്.ഒ പി.എൻ. സജീവൻ അറസ്റ്റ് ചെയ്തത്.
നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവൽ, റേഞ്ച് ഓഫിസർ എം.പി. രവീന്ദ്രനാഥ്, വനം ഫ്ലയിങ് സ്ക്വാഡ് എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വിനീഷിെൻറ വീട്ടുമുറ്റത്തു െവച്ചാണ് പ്രതികൾ പിടിയിലായത്. വനപാലകരെത്തുമ്പോൾ പ്രതികൾ വെരുകിനെ അറുത്ത് കഷണങ്ങളാക്കുകയായിരുന്നു.
അരുവാക്കോട് വനത്തിൽനിന്ന് കെണിെവച്ചു പിടികൂടിയെന്നാണ് മൊഴി. വന്യജീവി സംരക്ഷണ നിയമത്തിൽ പ്രത്യേകം സംരക്ഷണം അർഹിക്കുന്ന ഷെഡ്യൂൾ 2 ഇനത്തിൽപ്പെട്ട ജീവി ആണ് വെരുക്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ബി.എഫ്.ഒമാരായ പി. ധന്യരാജ്, ബി. വിജയ ചന്ദ്രകുമാർ, രാജീവ് പാമ്പലത്ത്, പി. രഞ്ജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച മഞ്ചേരി വനം കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.