ട്രാൻസ്ഫോർമറിൽനിന്ന് തീപ്പൊരി വീണ് അടിക്കാടിന് തീപിടിച്ചു
text_fieldsവേങ്ങര: കണ്ണമംഗലം അച്ചനമ്പലത്ത് കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിൽനിന്ന് തീപ്പൊരി വീണ് അടിക്കാടിന് തീപിടിച്ചു. നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപടലിനെ തുടർന്ന് കൂടുതൽ നാശനഷ്ടങ്ങളുണ്ടാവും മുമ്പ് തീ അണക്കാനായി.വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ അച്ചനമ്പലം ചേറൂർ റോഡിൽ വളപ്പിൽ ഇറക്കത്തിലുള്ള ട്രാൻസ്ഫോർമറിൽ നിന്നാണ് തീ പടർന്നത്.
ഉഗ്രശബ്ദത്തോടെ തീപ്പൊരി ചിതറുകയും അത് തെറിച്ച് വീണ് പറമ്പിൽ വീണ് കിടന്ന കരിയിലകൾക്ക് തീപിടിക്കുകയുമായിരുന്നു. ഇതിൽ നിന്ന് തീ പടർന്നാണ് മീറ്ററുകളോളം ദൂരത്തിൽ പുല്ലടക്കം അടിക്കാട് കത്തിനശിച്ചത്. പരിസരവാസികളായ സി.എം. മുജീബ്, എം. ശാഫി, ഇ.വി. മുഹമ്മദ് കുട്ടി, ഇ.ആർ.എഫ് പ്രവർത്തകരായ എൻ. റഹീം, പി.എ. ശഫീഖ് എന്നിവരുടെ നേതൃത്വത്തിൽ തീ അണക്കുകയായിരുന്നു. കെ.എസ്.ഇ.ബി വേങ്ങര സെക്ഷനിൽനിന്ന് ജീവനക്കാരെത്തി വൈദ്യുതി വിഛേദിച്ചു.
അതേസമയം ട്രാൻസ്ഫോർമർ സ്ഥാപിച്ച പ്രദേശം കാടുമൂടിയ നിലയിലായിരുന്നെന്നും പരിസരത്ത് നിന്ന് ഉണങ്ങിയ പുല്ലും ഇലകളും നീക്കുന്നതിൽ വൈദ്യുതി വകുപ്പ് ശ്രദ്ധ പുലർത്തിയില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.