Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌പോര്‍ട്‌സ്...

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റൽ തെരഞ്ഞെടുപ്പ്​ മാര്‍ച്ച് രണ്ട്​ മുതല്‍

text_fields
bookmark_border
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റൽ തെരഞ്ഞെടുപ്പ്​ മാര്‍ച്ച് രണ്ട്​ മുതല്‍
cancel

മ​ല​പ്പു​റം: കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​ന്‍റെ സ്കൂ​ള്‍, പ്ല​സ് വ​ണ്‍, കോ​ള​ജ് അ​ക്കാ​ദ​മി, എ​ലൈ​റ്റ്, ഓ​പ​റേ​ഷ​ന്‍ ഒ​ളി​മ്പ്യ സ്‌​കീം എ​ന്നി​വ​യി​ലേ​ക്കു​ള്ള സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ (ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​ന്) തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​ര്‍ച്ച് ര​ണ്ട് മു​ത​ല്‍ 15 വ​രെ ന​ട​ക്കും. ബാ​സ്‌​ക​റ്റ്‌​ബാ​ള്‍, സ്വി​മ്മി​ങ്, ബോ​ക്‌​സി​ങ്, ജൂ​ഡോ, ഫെ​ന്‍സി​ങ്, ആ​ര്‍ച്ച​റി, റ​സ്​​ലി​ങ്, തൈ​ക്വാ​ൻ​ഡോ, സൈ​ക്ലി​ങ്, നെ​റ്റ്‌​ബാ​ള്‍, ഹോ​ക്കി (പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് സ്കൂ​ള്‍, പ്ല​സ് വ​ണ്‍ അ​ക്കാ​ദ​മി​ക​ളി​ലേ​ക്ക് മാ​ത്രം), ക​ബ​ഡി, ഹാ​ൻ​ഡ്​​ബാ​ള്‍ (പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് സ്കൂ​ള്‍, പ്ല​സ് വ​ണ്‍ അ​ക്കാ​ദ​മി​ക​ളി​ലേ​ക്ക് മാ​ത്രം), ഖോ​ഖോ, ക​നോ​യി​ങ്, കാ​യാ​ക്കി​ങ്, റോ​വി​ങ് എ​ന്നീ ഇ​ന​ങ്ങ​ളു​ടെ സ്കൂ​ള്‍, പ്ല​സ് വ​ണ്‍ ക്ലാ​സി​ലേ​ക്കു​ള്ള സോ​ണ​ല്‍ സെ​ല​ക്​​ഷ​ന്‍ മാ​ര്‍ച്ച് നാ​ലി​നും കോ​ള​ജി​ലേ​ക്കു​ള്ള സോ​ണ​ല്‍ സെ​ല​ക്​​ഷ​ന്‍ മാ​ര്‍ച്ച് അ​ഞ്ചി​നും തേ​ഞ്ഞി​പ്പ​ലം കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​യി​ക​താ​ര​ങ്ങ​ള്‍ക്കാ​യി​രി​ക്കും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സോ​ണ​ല്‍ സെ​ല​ക്​​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കു​ക. അ​ത്‌​ല​റ്റി​ക്‌​സ്, ഫു​ട്‌​ബാ​ള്‍, വോ​ളി​ബാ​ള്‍ എ​ന്നീ ഇ​ന​ങ്ങ​ളു​ടെ ജി​ല്ല സെ​ല​ക്​​ഷ​ന്‍ മാ​ര്‍ച്ച് എ​ട്ടി​ന് തേ​ഞ്ഞി​പ്പ​ലം കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. കോ​ള​ജു​ത​ല സെ​ല​ക്​​ഷ​ന്‍ സ്റ്റേ​റ്റ് സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ നേ​രി​ട്ട് നി​യ​ന്ത്രി​ക്കു​ന്ന അ​ക്കാ​ദ​മി​ക​ളി​ലേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും.

ഒ​ളി​മ്പി​ക്‌​സ് ല​ക്ഷ്യം​വെ​ച്ച് വി​ദ​ഗ്ധ പ​രി​ശീ​ല​നം

ദേ​ശീ​യ​ത​ല​ത്തി​ല്‍ മെ​ഡ​ല്‍ നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ള്‍ക്കാ​യി ഒ​ളി​മ്പി​ക്‌​സ് ല​ക്ഷ്യം​വെ​ച്ച് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍കും. എ​ലൈ​റ്റ് ആ​ന്‍ഡ് ഓ​പ​റേ​ഷ​ന്‍ ഒ​ളി​മ്പ്യ സ്‌​കീ​മി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ്, ബാ​സ്‌​ക​റ്റ്‌​ബാ​ള്‍, ഫു​ട്‌​ബാ​ള്‍, വോ​ളി​ബാ​ള്‍ എ​ന്നീ ഇ​ന​ങ്ങ​ള്‍ എ​ലൈ​റ്റ് സ്‌​കീ​മി​ലും ബോ​ക്‌​സി​ങ്, ഫെ​ന്‍സി​ങ്, റോ​വി​ങ് എ​ന്നീ ഇ​ന​ങ്ങ​ള്‍ ഓ​പ​റേ​ഷ​ന്‍ ഒ​ളി​മ്പ്യ സ്‌​കീ​മി​ലും ഉ​ള്‍പ്പെ​ടും. ഏ​ഴ്, എ​ട്ട് ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ര്‍ക്ക് (നി​ല​വി​ല്‍ ആ​റ്, ഏ​ഴ്​ ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍) സ്കൂ​ള്‍ അ​ക്കാ​ദ​മി​യി​ലേ​ക്കു​ള്ള സെ​ല​ക്​​ഷ​ന് ഇ​റ​ങ്ങാം. സം​സ്ഥാ​ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്ന് മു​ത​ല്‍ മൂ​ന്ന് വ​രെ സ്ഥാ​ന​ങ്ങ​ള്‍ വ​രെ നേ​ടി​യ​വ​ര്‍ക്കും ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ക്കും ഒ​മ്പ​താം ക്ലാ​സി​ലേ​ക്കു​ള്ള സെ​ല​ക്​​ഷ​ന്‍ ട്ര​യ​ല്‍സി​ല്‍ പ​ങ്കെ​ടു​ക്കാം. പ്ല​സ് വ​ണ്‍, കോ​ള​ജ് അ​ക്കാ​ദ​മി എ​ന്നി​വ​യി​ലേ​ക്കു​ള്ള സെ​ല​ക്​​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ജി​ല്ല, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​യി​രി​ക്ക​ണം. ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്ന് മു​ത​ല്‍ മൂ​ന്ന് വ​രെ സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കും.

ര​ജി​സ്റ്റ​ർ ചെ​യ്യാം

സെ​ല​ക്​​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​ന്‍റെ www.sportscouncil.kerala.gov.in വെ​ബ്‌​സൈ​റ്റി​ലു​ള്ള ലി​ങ്ക് വ​ഴി ഓ​ണ്‍ലൈ​ന്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ഏ​ത് ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്നു​വെ​ന്ന് തെ​ളി​യി​ക്കാ​ൻ ഹെ​ഡ്മാ​സ്​​റ്റ​ര്‍/​പ്രി​ന്‍സി​പ്പ​ല്‍ ന​ല്‍കി​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ഒ​രു പാ​സ്‌​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ, അ​ത​ത്​ കാ​യി​ക ഇ​ന​ത്തി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​തി​നു​ള്ള അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സെ​ല​ക്​​ഷ​ന്‍ സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports hostel
News Summary - Sports Council hostel election from March 2
Next Story