നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം വഴിമാറി
text_fieldsഐക്കരപ്പടി: ചെറുകാവ് പഞ്ചായത്തിലെ കണ്ണംവെട്ടിക്കാവില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. സ്വകാര്യ ക്രഷര്‍ യൂനിറ്റിലേക്ക് ഹോളോ ബ്രിക്സുമായെത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. വാഹനം നിര്‍ത്തി ഡ്രൈവര്‍ സുരക്ഷക്കായി കട്ട വെക്കുന്നതിനിടെ താഴേക്ക് നീങ്ങിയ ലോറി നാല് മീറ്റര്‍ താഴെയുള്ള റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ ആളില്ലാത്തതിനാലും റോഡില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാത്തതിനാലും വന്‍ ദുരന്തം വഴിമാറി.
വ്യാഴാഴ്ച വൈകുന്നേരം 4.30ന് ഐക്കരപ്പടി - അരൂര്‍ റോഡിലാണ് സംഭവം.പ്രധാന റോഡിന്റെ മുകള്‍വശത്ത് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റിലേക്ക് എത്തിയതായിരുന്നു ലോറി. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോകുന്ന റോഡിലേക്കാണ് ചെങ്കുത്തായ ഭാഗത്തുനിന്ന് ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് നിരത്തിലാകെ സിമന്റ് കട്ടകള്‍ നിറഞ്ഞത് ഗതാഗതം തടസ്സപ്പെടുത്തി. വാഹനവും സിമന്റ് കട്ടകളും മാറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.