വെളിച്ചമുണ്ട്; എന്നിട്ടും ഇരുട്ട് അകലുന്നില്ല
text_fieldsചങ്ങരംകുളം: ചങ്ങരംകുളം ഹൈവേയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നുണ്ടെങ്കിലും ഉപകാരമില്ലാതെ പോകുന്നു. തൃശൂർ റോഡിൽ സി.പി.എം പാർട്ടി ഓഫിസിന് സമീപം ടൗണിലേക്കും ഹൈവേയിലേക്കും പോകുന്ന ഇരുറോഡുകളുടെ ഇടയിലായി സ്ഥിതിചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റാണിത്. താഴെയുള്ള ഇടതൂർന്ന മരച്ചില്ലകളുടെ തടസ്സം മൂലമാണ് പ്രകാശം ഉപകാരപ്പെടാത്തത്. പ്രകാശപൂരിതമായ കൂറ്റൻലൈറ്റ് ഉണ്ടായിട്ടും കൂരിരിട്ടിലൂടെ വേണം ആളുകൾക്ക് വഴിനടക്കാൻ. വെളിച്ചത്തെ തടസ്സപ്പെടുത്തുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റി ഉപകാരപ്രദമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.