'വഴിയടഞ്ഞ്' വഴിയോര കച്ചവടം
text_fieldsമലപ്പുറം: ''25 വർഷമായി മലപ്പുറത്ത് ചെരിപ്പ് തുന്നിയാണ് ജീവിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കുമുേമ്പ ഒരുദിവസം 800 രൂപയുടെ പണി ചെയ്തിരുന്നു. ഇപ്പോൾ ഒരു ദിവസം മുഴുവനിരുന്നാലും 200 രൂപ ലഭിക്കാത്ത അവസ്ഥയാണ്. ലോക്ഡൗൺ സമയത്ത് ഇതിലും വലിയ പ്രയാസത്തിലായിരുന്നു. വാടക വീട്ടിൽ താമസിക്കുന്നതിനാൽ വലിയ പ്രയാസത്തിലാണ്'' -മലപ്പുറം കുന്നുമ്മലിൽ വർഷങ്ങളായി ചെരിപ്പ് തുന്നുന്ന ഷൺമുഖെൻറ വാക്കുകളാണിത്. കോവിഡ് വ്യാപനം തുടരുന്നതോടെ ജീവിതം വഴിമുട്ടിയ ഒരുവിഭാഗമാണ് വഴിയോര തൊളിലാളികളും കച്ചവടക്കാരും. രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി ആദ്യം നിരോധിച്ചവരിൽ ഉൾപ്പെട്ടവരാണിവർ.
കോവിഡ് തുടങ്ങിയ സമയത്തുതന്നെ അന്നംമുട്ടിയ തൊഴിലാളികൾ ജീവിക്കാൻ പാടുപെടുകയാണ്. ജില്ലയിൽ ഏകദേശം കാൽലക്ഷത്തിലധികം തൊഴിലാളികൾ വഴിയോരകച്ചവട മേഖലയിലുണ്ട്. വഴിയോരകച്ചവട തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് ആനുകൂല്യങ്ങൾ ഭൂരിഭാഗം തൊഴിലാളികൾക്കും ഇതുവരെ ലഭിച്ചിട്ടുമില്ല. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കി വഴിയോരകച്ചവടങ്ങള്‍ നടത്താന്‍ അനുവദിക്കുക, നിയമം സമഗ്രമായി നടപ്പാക്കി ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളിസംഘടനകൾ ഇതിനകം നിരധി സമരങ്ങൾ നടത്തിയിട്ടുണ്ട്.
ആനുകൂല്യങ്ങൾ പ്രഖ്യാപനത്തിലൊതുങ്ങുന്നു
തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗം പേർക്കും ഇതുവരെ കിട്ടിയിട്ടില്ല. തൊഴിലാളികൾക്ക് പ്രഖ്യാപിച്ച 1000 രൂപ ധനസഹായവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വായ്പാസംഖ്യയും ഉടൻ വിതരണം ചെയ്യണമെന്നും ഇൗ തൊഴിൽമേഖലെയ സംരക്ഷിക്കണമെന്നും വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (എസ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ജുനൈദ് പരവക്കൽ ആവശ‍്യപ്പെട്ടു. തൊഴിലാളികൾ വലിയ പ്രയാസത്തിലാണെന്നും ആശ്വാസപദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്നും വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല പ്രസിഡൻറ് പി.വി. ഇസ്മാഇൗൽ ആവശ‍്യമുന്നയിച്ചു. പ്രതിസന്ധി മറികടക്കാനാവാതെ വഴിയോര കച്ചവടക്കാർ മുഴുവൻ പട്ടിണിയിലാണെന്നും സർക്കാർ സഹായം ഉടൻ ലഭ്യമാക്കണമെന്നും വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡൻറ് പരമാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.