ശക്തിയാര്‍ജിച്ച് മഴയും കാറ്റും: മലപ്പുറം ജില്ലയിൽ ഓറഞ്ച് ജാഗ്രത
text_fieldsമലപ്പുറം: അതിതീവ്ര മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയില്‍ അതിജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു. ഞായറാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തിലാണിത്. ചുഴലിക്കാറ്റിെൻറ പ്രഭാവത്തില്‍ അതിശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴയുണ്ടാകാനാണ് സാധ്യത.
ചുഴലിക്കാറ്റിെൻറ സ്വാധീനം അടുത്ത 24 മണിക്കൂറില്‍ ശക്തമാകും. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. അപകട സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും അതിജാഗ്രത പാലിക്കണം. ജില്ല തലത്തിലും താലൂക്ക് തലങ്ങളിലും കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
കണ്ട്രോള് റൂം നമ്പറുകള്‍
ജില്ല കണ്ട്രോള് റൂം - 0483 2736320, 0483 2736326, 9383464212
പൊന്നാനി താലൂക്ക് - 0494 2666038
തിരൂര്‍ താലൂക്ക് - 0494 2422238
തിരൂരങ്ങാടി താലൂക്ക് - 0494 2461055
ഏറനാട് താലൂക്ക് - 0483 2766121
പെരിന്തല്‍മണ്ണ താലൂക്ക് - 04933 227230
നിലമ്പൂര്‍ താലൂക്ക് - 04931 221471
കൊണ്ടോട്ടി താലൂക്ക് - 0483 2713311
പൊലീസ് - 1090, 0483 2739100
ഫയര്‍ ഫോഴ്സ് - 0483 2734800
ഫിഷറീസ് - 0494 2666428
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.