Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫീ​സ​ട​ക്കാ​ത്ത​തി​ന്...

ഫീ​സ​ട​ക്കാ​ത്ത​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

text_fields
bookmark_border
online-class
cancel

മ​ഞ്ചേ​രി: ഫീ​സ​ട​ക്കാ​ത്ത​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ചെ​ര​ണി​യി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ര​ക്ഷി​താ​ക്ക​ൾ ജി​ല്ല ക​ല​ക്ട​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഫീ​സി​ന​ത്തി​ൽ ഇ​ള​വ് ന​ൽ​കാ​ൻ മാ​നേ​ജ്മെൻറി​നോ​ട് ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ക്ലാ​സു​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കാ​ത്ത സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ് കു​റ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ട്യൂ​ഷ​ൻ ഫീ​സു​ൾ​പ്പെ​ടെ മ​റ്റും അ​ട​ക്കാ​ൻ ത​യാ​റാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ ക്ലാ​സ് ആ​രം​ഭി​ച്ച ജൂ​ൺ ഒ​ന്ന് മു​ത​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഫീ​സ് അ​ട​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ നി​ന്ന്​ മാ​റ്റി​നി​ർ​ത്തി​യ​തെ​ന്നും നി​ല​വി​ൽ കോ​ഴ്സ് ഫീ​സ് മാ​ത്ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന്​ ഈ​ടാ​ക്കു​ന്ന​തെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online classtution feemajeri
Next Story