പിള്ളേർ പൊളിയാ... അഞ്ചുവർഷത്തെ നാണയത്തുട്ടുകൾ വായനശാലക്ക് കൈമാറി ഹാദിയും ഹന്നയും
text_fieldsചങ്ങരംകുളം: അഞ്ചു കൊല്ലമായി സ്വരൂപിച്ച പണം വായനശാലക്ക് കൈമാറി രണ്ട് വിദ്യാർഥികൾ. കഴിഞ്ഞദിവസം കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത കോക്കുർ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ പുതുതായി നിർമിച്ച വായനശാലക്ക് പുസ്തകം വാങ്ങാനാണ് പണം കൈമാറിയത്.
കോക്കൂർ പുതുവീട്ടിൽ ശാഫിയുടെയും സൗദയുടെയും മക്കളായ നാലാം ക്ലാസ് വിദ്യാർഥി ഹാദിയും അഞ്ചാം ക്ലാസ് വിദ്യാർഥിനി ഹന്നയുമാണ് സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകൾ വായനശാലക്ക് കൈമാറിയത്.
ഹാദിൻ സമ്പാദ്യകുടുക്ക നൽകിയത് സി.എച്ച് സെൻററിന്
കാടാമ്പുഴ: ജീവകാരുണ്യ പ്രവർത്തനത്തിന് തെൻറ സമ്പാദ്യം നൽകി മൂന്നാം ക്ലാസുകാരൻ. കഴിഞ്ഞ ദിവസം നടന്ന മാറാക്കര സെൻറർ കെട്ടിടോദ്ഘാടനച്ചടങ്ങിലേക്കാണ് വിദ്യാർഥിയായ ഹാദിൻ പണക്കുടുക്കയിലെ പൈസ സി.എച്ച്. സെൻററിെൻറ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാനെത്തിയത്.
കെട്ടിടോദ്ഘാടനച്ചടങ്ങിന് സഹോദരനുമൊത്ത് സി.എച്ച് സെൻററിലെത്തിയ ഹാദിൻ നൽകിയത് 5453 രൂപ. സംഭാവന പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഏറ്റുവാങ്ങി.
മാതാപിതാക്കളേയും എം.എൽ.എ അഭിനന്ദിച്ചു. ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം സെക്രട്ടറി സൈദ് മാറാക്കരയുടെയും ആയിശ ഷെരീഫയുടേയും മകനായ ഹാദിൻ മേൽമുറി സൗത്ത് എ.എം.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.