സാന്ത്വന സ്പർശവുമായി മലബാർ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ
text_fieldsതിരൂരങ്ങാടി: ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 2,26,555 രൂപ കൈമാറി. ആർട്ടസാ '2K24 സ്കൂൾ ആർട്സ് ഫെസ്റ്റിൽ ചെയർമാൻ പി. അബ്ദുറഹ്മാനിൽനിന്ന് ‘മാധ്യമം’ മലപ്പുറം റെസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ തുക ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ ഐൻ മറിയം, എ. അംന, ഇനാറ സൈനബ്, ദാന മർയം, നിദാൽ യസാൻ, റാനിയ അരീക്കൻ, സി.എച്ച്. മൻഹ, ഇ.കെ. നഹന, നിഷാൻ അരീക്കൻ, അയാൻ അഹമ്മദ്, ആയിഷ നഷ്വ, മുഹമ്മദ് റസാൻ, നഷ്വ ഹുസൈൻ, മുഹമ്മദ് റസിൻഷാ, റിദ, യസാൻ, വി.എം. മുഹമ്മദ് ഫിസാൻ, ഖദീജ അഫാഫ്, കൻസുൽ റഹ്മാൻ, അസ്മ ഹൈററ, ആയിഷ സരിയ്യ, ജന്ന, ജൂനാ സുബൈദ, ‘മാധ്യമം’ ഹെൽത്ത് കെയർ സ്കൂൾ കോഓഡിനേറ്റർ കെ.പി. ശറഫുദ്ദീൻ ഉമർ, ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച ക്ലാസ് ടീച്ചർ എം. ജംഷീറ എന്നിവർക്കും മാധ്യമത്തിന്റെ ഉപഹാരം സമർപ്പിച്ചു.
ചടങ്ങിൽ ചെയർമാൻ പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആർട്സ് ഫെസ്റ്റിന്റെ ഉദ്ഘാടനം മാപ്പിളപ്പാട്ട് ഗായിക സുറുമി വയനാട് നിർവഹിച്ചു. അധ്യാപകനും സാമൂഹികപ്രവർത്തകനുമായ ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നിർവഹിച്ചു. മലബാർ സെൻട്രൽ സ്കൂൾ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി അബ്ദുസ്സലാം, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല, എ.ആർ നഗർ മാധ്യമം ഫീൽഡ് കോഓഡിനേറ്റർ അസീസ് തെങ്ങിലാൻ, ട്രസ്റ്റ് വൈസ് ചെയർമാൻ സി.എച്ച്. ഫസലുറഹ്മാൻ, അസി. സെക്രട്ടറി കെ. അബ്ദുൽ സലിം, ട്രസ്റ്റ് അംഗങ്ങളായ സി.പി. അബ്ദുല്ല, സി.പി. യൂനുസ്, എ.പി. ബാവ, കെ.കെ. ഷൗക്കത്ത്, പി.കെ. അബൂബക്കർ ഹാജി, വൈസ് പ്രിൻസിപ്പൽ അബ്ബാസ് കല്ലിങ്ങൽ, സ്റ്റാഫ് സെക്രട്ടറി കെ. മുരളി, സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് അഷ്ഫഖ്, ഹെഡ് ഗേൾ ഇ. ദിൽന, ഫൈൻ ആർട്സ് സെക്രട്ടറി ഇ.കെ. നഹന, മാഗസിൻ എഡിറ്റർ മുഹമ്മദ് സിനാൻ, ജനറൽ ക്യാപ്റ്റൻ അദ്നാൻ ജാഫർ, വിദ്യാർഥികളായ ഇഷാൻ, സാബിത് അഹ്മദ്, ആദം, ഫൈഹ ഫാത്തിമ, ഫാത്തിമ മിൻഹ, മിസ്ന, ഇഷാൻ ശറഫ്, നുഹ അഷ്ഫഖ് എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ജംഷീർ നഹ സ്വാഗതവും ആർട്സ് കൺവീനർ ആയിഷ അനീന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.