ഉപജില്ല ശാസ്ത്രോത്സവങ്ങൾക്ക് തുടക്കം
text_fieldsമലപ്പുറം: ഉപജില്ല ശാസ്ത്രമേളക്ക് മലപ്പുറം ഗവ. ഗേൾസ് ഹൈസ്കൂളിൽ തുടക്കം. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ 28ഓളം വിദ്യാലയങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, മലപ്പുറം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹക്കീം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സക്കീർ ഹുസൈൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മറിയുമ്മ ഷെരീഫ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുരേഷ്, മലപ്പുറം എ.ഇ.ഒ സന്തോഷ് കുമാർ, മലപ്പുറം എ.ഇ.ഒ ജോസ്മി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ മലപ്പുറം ഗവ. ഗേൾസ് ഹൈസ്കൂൾ പ്രിൻസിപ്പൽ വി.പി. ഷാജു സ്വാഗതവും മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ടി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
മേലാറ്റൂർ: ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം വെട്ടത്തൂർ ജി.എച്ച്.എസ്.എസിൽ നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇഖ്ബാൽ, എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ. കബീർ, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നബീസ അസീസ്, ജില്ല പഞ്ചായത്ത് അംഗം ടി. റഹ്മത്തുന്നീസ, വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. ജയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഉസ്മാൻ, ധനകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. ഉബൈദുല്ല, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നയീം, പി.ടി.എ പ്രസിഡന്റ് എൻ. ഷാജഹാൻ, എസ്.എം.സി ചെയർമാൻ ടി.കെ. മമ്മു, എം.പി.ടി.എ പ്രസിഡന്റ് എ. റഷീദ, പി.ടി.എ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ പച്ചീരി, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സക്കീർ ഹുസൈൻ, ബി.പി.സി എം.പി. സുനിൽകുമാർ, വെട്ടത്തൂർ സ്കൂൾ പ്രധാനാധ്യാപിക സി.വി. രാധിക, മുൻ പി.ടി.എ പ്രസിഡന്റുമാരായ ജാഫർ ബാബു, അബ്ദുൽ ഹമീദ്, എച്ച്.എം ഫോറം കൺവീനർ മുഹമ്മദ് അഷ്റഫ്, വെട്ടത്തൂർ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ് സൈതലവി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും പ്രിൻസിപ്പലുമായ എസ്. ശാലിനി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. അംബിക നന്ദിയും പറഞ്ഞു.
താഴേക്കോട്: പെരിന്തൽമണ്ണ ഉപജില്ല ശാസ്ത്രമേള താഴേക്കോട് പി.ടി.എം ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സോഫിയ അധ്യക്ഷത വഹിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൊയ്തുപ്പു പിലാക്കൽ, ജില്ല പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ്, സ്കൂൾ മാനേജർ എൻ. മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് പി.ടി. സക്കീർ ഹുസൈൻ, ബ്ലോക്ക് അംഗം പ്രബീന ഹബീബ്, ഷിബില ദിലീപ്, ജനറൽ കൺവീനർ ഡോ. സക്കീർ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ടി. കുഞ്ഞു മൊയ്തു, പ്രധാനാധ്യാപകൻ കെ. വിജയൻ, പഞ്ചായത്ത് മുൻ പ്രസിഡൻറ് എ.കെ. നാസർ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. 3,000 ൽ അധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മേള 31ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.